LiveTV

Live

National

തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപികരിച്ചു

ലാലു റാബ്രി മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. 

 തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപികരിച്ചു

ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെ സഹോദരന്‍ തേജ് പ്രതാപ് യാദവ് പുതിയ പാര്‍ട്ടി രൂപികരിച്ചു. ലാലു റാബ്രി മോര്‍ച്ച എന്നാണ് പാര്‍ട്ടിയുടെ പേര്. ജെന്‍ഹാബാദില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥിക്കെതിരെ സ്വതന്ത്രനെ പിന്തുണക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപനം നടത്തി തേജ് പ്രതാപ് പറഞ്ഞു.

ബിഹാറിലെ ജെന്‍ഹാബാദ് , സിയോഹര്‍ മണ്ഡലങ്ങളില്‍ താന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നതായിരുന്നു തേജ് പ്രതാപ് യാദവ് ആവശ്യം. ഒപ്പം ഭാര്യയുടെ പിതാവായ ചന്ദ്രിക റായ്ക്ക് സീറ്റ് നല്‍കിയതും തേജ് പ്രതാപ് എതിര്‍ത്തു. ചന്ദ്രിക റായിയുടെ മകളായ ഐശ്വര്യയെ വിവാഹം ചെയ്ത് ആറ് മാസത്തിനുള്ളില്‍ വേര്‍പിരിയുകയാണെന്ന് തേജ് പ്രതാപ് അറിയിച്ചിരുന്നു.

എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളിലും തേജസ്വി യാദാവ് പ്രതികൂല നിലപാട് സ്വീകരിച്ചതോടെയാണ് തേജ് പുതിയ പാര്‍ട്ടി രൂപികരിച്ചത്. ജെന്‍ഹബാദിലും സിയോഹറിലും സ്വതന്ത്രരെ പിന്തുണക്കുമെന്നാണ് പുതിയ പാര്‍ട്ടിയായ ലാലു റാബ്രി മോര്‍ച്ചയുടെ നിലപാട്. പിതാവ് ലാലു പ്രസാദ് യാദവ് നാല് തവണ വിജയിച്ച മണ്ഡലമായ സരനില്‍ ഭാര്യ പിതാവിനെ തേജസ്വി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ആര്‍.ജെ.ഡി വിദ്യാര്‍ഥി വിഭാഗത്തിന്റെ ചുമതല തേജ് പ്രതാപ് ഒഴിയുകയായിരുന്നു. സഹോദരി മിസ ഭാരതിയെ പാടലിപുത്രയില്‍ പിന്തുണക്കാനും ലാലു റാബ്രി മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി-ജെ.ഡി.യു സഖ്യം ബീഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ തേജസ്വി ഡെപ്യൂട്ടി മുഖ്യമന്ത്രിയും തേജ് പ്രതാപ് ആരോഗ്യമന്ത്രിയുമായിരുന്നു.