‘ഇത് താന്‍ ഡാ പൊലീസ്...’; ആരും സല്യൂട്ട് അടിച്ച് പോകും ഇദ്ദേഹത്തിന് മുന്നില്‍
അസമിലെ ബാസിസ്ത ട്രാഫിക് ഉദ്യോഗസ്ഥനാണ് മിഥുന് ദാസ്

മിഥുൻ ദാസ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അസമിലെ പൊലീസ് ഉദ്യോ
ഗസ്ഥനായ ഇദ്ദേഹം സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുന്നത് തൊഴിലോനുടുള്ള തന്റെ ആതമാർത്ഥത കൊണ്ടാണ്.
ഇടിവെട്ടുള്ള മഴയത്തും, അതൊന്നും വകവെക്കാതെ ട്രാഫിക് നിയന്ത്രിക്കുന്ന മിഥുൻ ദാസിന്റെ ഹൃസ്വ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. അസമിലെ ബാസിസ്ത ട്രാഫിക് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
വഴിയാത്രക്കാരിലൊരാൾ വാഹനത്തിലിരുന്ന് എടുത്ത വീഡിയോ അസം പൊലീസ് ഉൾപ്പടെ ഷെയർ ചെയ്യുകയായിരുന്നു. തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയെ സല്യൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞ അസം പൊലീസ്, ഏത് പെരുമഴയേയും ഒന്നുമല്ലാതാക്കാൻ സമർപണ ബോധത്തിന് സാധിക്കുമെന്നും വീഡിയോയുടെ തലക്കെട്ടായി കൂട്ടി ചേർത്തു.