LiveTV

Live

National

എല്ലാ മണ്ഡലത്തിലെയും പകുതി വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹരജി

50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ ചുരുങ്ങിയത് ആറ് ദിവസം വോട്ടെണ്ണലിന് എടുക്കും എന്നാണ് കമ്മീഷന്റെ വാദം.

എല്ലാ മണ്ഡലത്തിലെയും പകുതി വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് ഹരജി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും അന്‍പത് ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചന്ദ്രബാബു നായിഡു, കെ.സി വേണുഗോപാല്‍, അരവിന്ദ് കെജ്രിവാള്‍ തുടങ്ങി 21 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുക. 50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ ചുരുങ്ങിയത് ആറ് ദിവസം വോട്ടെണ്ണലിന് എടുക്കും എന്നാണ് കമ്മീഷന്റെ വാദം. എന്നാല്‍ ഇതുവഴി വോട്ടണ്ണലില്‍ പരമാവധി നാലു മണിക്കൂര്‍ കാലതാമസം മാത്രമേ ഉണ്ടാകൂ എന്ന് ഹരജിക്കാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനെ നേരത്തെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു.