LiveTV

Live

National

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് കോൺഗ്രസ് തയ്യാറല്ലെന്ന് കെജ്‍രിവാൾ 

ആം ആദ്മി പാർട്ടിയുടെ ക്ഷണം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിരസിച്ചതായി അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിന് കോൺഗ്രസ് തയ്യാറല്ലെന്ന് കെജ്‍രിവാൾ 

വിശാഖപട്ടണം: ലോകസഭാ ഇലക്ഷന് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം ചേർന്നു മത്സരിക്കാൻ കോൺഗ്രസ് തയാറല്ലെന്ന് അരവിന്ദ് കെജ്‍രിവാൾ. ആം ആദ്മി പാർട്ടിയുടെ ക്ഷണം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നിരസിച്ചതായി അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടിയുമായി സഖ്യം ചേർന്നു മത്സരിക്കുന്നതിന് ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീലാ ദീക്ഷിതിനെ സമീപിച്ചിട്ടില്ല, അവർ ഒരു പ്രധാനപ്പെട്ട ലീഡർ അല്ല എന്നാൽ രാഹുൽ ഗാന്ധിയുമായി സഖ്യ ചർച്ചക്കുവേണ്ടി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും കെജ്‍രിവാൾ പറഞ്ഞു. വിശാഖപട്ടണത്തിലെ റാലിയിൽ പങ്കെടുത്തു മടങ്ങി വരുന്ന വഴി എയർപോർട്ടിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പാർട്ടിയുമായി ഒരു തവണ മാത്രമേ ചർച്ച നടത്തിയിട്ടുള്ളൂ, എന്നാൽ രാഹുൽ ഗാന്ധി ക്ഷണം നിരസിച്ചുവെന്നും കെജ്‍രിവാൾ പറഞ്ഞതായി ഐ.എ.എൻ.എസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തിരുന്നു.

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം ചേരലിനെ ചൊല്ലി ഡൽഹി കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉയർന്ന ഇത്തരത്തിൽ ഉള്ള അഭിപ്രായവ്യത്യാസങ്ങൾ പാർട്ടിക്കിടയിൽ ഭിന്നിപ്പിനു ഇടയാകുമെന്ന് ഷീലാ ദീക്ഷിതും ഉന്നത പാർട്ടി വൃത്തങ്ങളും അറിയിച്ചിരുന്നു.