LiveTV

Live

National

പ്രധാനമന്ത്രിയാകാനില്ലെന്ന് മുലായം

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് മെെൻപുരിയിൽ മത്സരം നടക്കുന്നത്

പ്രധാനമന്ത്രിയാകാനില്ലെന്ന് മുലായം

പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിൽ സമാജ്‍വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് നാമനിർദേശ പത്രിക സമർപ്പിച്ചു. ഉത്തർ പ്രദേശിലെ മെെൻപുരി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുലായം, പ്രധാനമന്ത്രി സ്ഥാനത്തേക്കില്ലെന്നും വ്യക്തമാക്കി.

ഉത്തർപ്രദേശിൽ എൻ.ഡി.എക്കെതിരെ ബി.എസ്.പിയുമായി ചേര്‍ന്നാണ് എസ്.പി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആരാകും ഈ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത്തരം കാര്യങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കേണ്ട കാര്യങ്ങളാണെന്നാണ് മുലായം സിംഗ് പറഞ്ഞത്.

പ്രധാനമന്ത്രിയാകാനില്ലെന്ന് മുലായം

എസ്.പിയുടെ ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് മെെൻപുരി. 1996, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച ഭൂരിപക്ഷത്തിന് മണ്ഡലത്തിൽ ജയം കുറിച്ച സമാജ്‍വാദി പാർട്ടി, ഉപതെരഞ്ഞെടുപ്പുകളിലുൾപ്പടെ എട്ട് തവണ മണ്ഡലത്തില്‍ ജയം നേടിയിട്ടുണ്ട്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലാണ് മെെൻപുരിയിൽ മത്സരം നടക്കുന്നത്.

എസ്.പി-ബി.എസ്.പി സഖ്യത്തെ തുടർന്ന് മുലായത്തിന്റെ ഭൂരിപക്ഷത്തിൽ വൻ വർധനവ് ഉണ്ടാവുമെന്ന കാര്യത്തിൽ നിരീക്ഷകർക്കിടയിൽ രണ്ടഭിപ്രായമില്ല. 2014 തെരഞ്ഞെടുപ്പിൽ മെെൻപുരിയിലും ആസംഘട്ടിലും മത്സരിച്ച് വിജയിച്ച മുലായം, പിന്നീട് മെെൻപുരിയിലെ സീറ്റ് ഒഴിയുകയായിരുന്നു.