LiveTV

Live

National

മകന്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി; പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ബി.ജെ.പി മന്ത്രി

മകന്റെ മണ്ഡലത്തിലെ ഒരു പരിപാടിക്കും തന്നെ വിളിക്കരുതെന്ന് അനിൽ ശർമ്മ പറഞ്ഞു

മകന്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി; പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ബി.ജെ.പി മന്ത്രി

അനിൽ ശർമ്മ ഹിമാചൽ പ്രദേശിലെ വെെദ്യുതി മന്ത്രിയാണ്. ബി.ജെ.പി നേതാവായ അനിൽ ശർമ്മ ഇന്ന് വലിയ ധര്‍മ സങ്കടത്തിലാണ്. കാരണം, ഹിമാചലിലെ മണ്ഡി ലോക്സഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത് സ്വന്തം മകൻ ആശ്രയ് ശർമ്മയാണ്.

ബി.ജെ.പി നേതാവാണെങ്കിലും, മകനെതിരെ പ്രചാരണം നടത്താൻ താനില്ലെന്നാണ് ഒടുവിൽ അനിൽ ശർമ്മ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളിൽ നിന്നും വിട്ട് നിൽക്കുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് വേദനിക്കുന്ന ഈ പിതാവ്. മണ്ഡലത്തിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും വിട്ട് നിൽക്കുന്നതായി പ്രഖ്യാപിച്ച ശർമ്മ, സംസ്ഥാനത്തെ നാല് ലോക്സഭാ മണ്ഡലങ്ങളായ സിംല, മണ്ഡി, കാങ്ക്ര, ഹമിർപുർ എന്നിവിടങ്ങളിൽ ബി.ജെ.പി നടത്താനിരുന്ന ‘മേം ഭി ചൗക്കിദാർ’ ക്യാമ്പയിനിൽ നിന്നും പിൻവാങ്ങി. തന്റെ പിൻമാറ്റത്തെ കുറിച്ച് പാർട്ടിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്നാണ് അനിൽ ശർമ്മ അറിയിച്ചത്.

മകന്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വേണ്ടി; പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായി ബി.ജെ.പി മന്ത്രി

മകന്റെ മണ്ഡലത്തിലെ ഒരു പരിപാടിക്കും തന്നെ വിളിക്കരുതെന്ന് അനിൽ ശർമ്മ പറഞ്ഞു. മുൻ കോൺഗ്രസ് നേതാവായിരുന്ന അനിൽ ശർമ്മ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പിതാവ് ശുഖ്റാമിനൊപ്പം 2017ൽ ബി.ജെ.പിയിൽ ചേർന്നത്.

എന്നാൽ മന്ത്രിയുടെ നിലപാടിനെതിരെ ബി.ജെ.പിയിലെ ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുന്ന മന്ത്രി, മകന് വേണ്ടി പ്രചരണത്തിനിറങ്ങിയാൽ കടുത്ത നടപടി കെെകൊള്ളണമെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂറിനോട് ആവശ്യപ്പെട്ടു. റാം സ്വരൂപ് ശർമ്മയാണ് മണ്ഡിയിലെ ബി.ജെ.പി സ്ഥാനാർഥി.