LiveTV

Live

National

ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെന്ന് മോദി; തിരിച്ചടിച്ച് കോണ്‍ഗ്രസ്   

ധൈര്യമുണ്ടെങ്കില്‍ മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കട്ടെയെന്നും കോണ്‍ഗ്രസ് വെല്ലുവിളിച്ചു

ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെന്ന് മോദി; തിരിച്ചടിച്ച് കോണ്‍ഗ്രസ്   

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം ഹിന്ദു ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദുക്കളെ ഭീകരവാദികളായി മുദ്രകുത്തിയ കോണ്‍ഗ്രസിന് ഹിന്ദുഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടുവെന്നും മഹാരാഷ്ട്രയിലെ വിധര്‍ഭയിലെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ മോദി പറഞ്ഞു. ‌

ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെന്ന് മോദി; തിരിച്ചടിച്ച് കോണ്‍ഗ്രസ്   

എന്നാല്‍ ജനങ്ങളുടെ ജാതി നോക്കി സംസാരിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്ന നടപടിയാണെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി. ധൈര്യമുണ്ടെങ്കില്‍ മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കട്ടെയെന്നും കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

സംഝോത സ്ഫോടനക്കേസില്‍ അസിമാനന്ദ അടക്കമുള്ളവരെ വെറുതെവിട്ട കോടതി നടപടി ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ചുള്ള നരേന്ദ്ര മോദിയുടെ പ്രസംഗം. ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കമാണ് കോടതി വിധിയോടെ പൊളിഞ്ഞത്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മത്സരിക്കാനുള്ള ധൈര്യം കോണ്‍ഗ്രസിന് ഇല്ലാതായെന്നും മോദി.

ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ കേരളത്തിലേക്ക് ഓടിപ്പോയെന്ന് മോദി; തിരിച്ചടിച്ച് കോണ്‍ഗ്രസ്   

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ന്യൂനപക്ഷം തിങ്ങി താമ‌സിക്കുന്ന ഇടത്തേക്ക് ഓടിപ്പോവുകയാണ്. ശാന്തരായ ഹിന്ദുക്കളെ ഭീകരവാദികളെന്ന് ചിത്രീകരിച്ചതിന് കോണ്‍ഗ്രസിന് ശിക്ഷ കിട്ടിത്തുടങ്ങിയെന്നും മോദിയുടെ വിമര്‍ശം.

എന്നാല്‍ മോദിയുടെ പരാമര്‍ശം ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ജാതി നോക്കിയല്ല ജനങ്ങളെ കാണേണ്ടത്. ധൈര്യമുണ്ടെങ്കില്‍ മോദി ദക്ഷിണേേന്ത്യയില്‍ വന്ന് മത്സരിക്കട്ടേയെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി വെല്ലുവിളിച്ചു.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ പ്രതികരണം തന്നെ വോട്ടുകളുടെ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ്.