LiveTV

Live

National

പുല്‍വാമയില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു

പുല്‍വാമയിലെ ലാസിപൊര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.

പുല്‍വാമയില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നാല് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ വധിച്ചു. പുല്‍വാമയിലെ ലാസിപൊര മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് എ.കെ തോക്കുകളും ഒരു പിസ്റ്റളും ഒരു സെല്‍ഫ് ലോഡിങ് റൈഫിളും കണ്ടെത്തിയിട്ടുണ്ട്.

ഫെബ്രുവരി 14ന് 42 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയിലെ ദേശീയപാതക്ക് സമീപത്തു തന്നെയാണ് ഭീകരര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. സൈന്യത്തിലെ 44 രാഷ്ട്രീയ റൈഫിള്‍സ്, സി.ആര്‍.പി.എഫ്, സ്‌പെഷല്‍ ഓപറേഷന്‍സ് ഗ്രൂപ് എന്നിവര്‍ സംയുക്തമായി മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുകയാണ്.