LiveTV

Live

National

യോഗിക്ക് ജയ് വിളിച്ച് ദാദ്രി കൊലക്കേസ് പ്രതികള്‍ 

2015 സെപ്തംബറിലാണ് 55കാരനായ അഖ്ലാഖിനെ വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ആൾക്കൂട്ടം കൊപ്പെടുത്തിയത്

യോഗിക്ക് ജയ് വിളിച്ച് ദാദ്രി കൊലക്കേസ് പ്രതികള്‍ 

കുപ്രസിദ്ധമായ ദാദ്രി ആൾക്കൂട്ട ആക്രമണത്തിലെ പ്രതികൾ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയുടെ മുന്നണിയിൽ ആഹ്ലാദാരവം മുഴക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുഖ്യമന്ത്രി പങ്കെടുത്ത ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിലാണ് പ്രതികൾ യോഗിക്ക് ജയ് വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ഉത്തർപ്രദേശിലെ ദാദ്രിയിൽ 2015ലാണ് ബീഫ് കഴിച്ചെന്നാരോപിച്ച് അഖ്ലാകിനെ പ്രദേശവാസികൾ അടിച്ച് കൊലപ്പെടുത്തിയത്. കേസിലെ പ്രതികൾ‌ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

യോഗിക്ക് ജയ് വിളിച്ച് ദാദ്രി കൊലക്കേസ് പ്രതികള്‍ 

യോഗി ആദിത്യനാഥിന്റെ നോയിഡയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ അഖ്ലാഖ് വധക്കേസിലെ മുഖ്യപ്രതി വിശാൽ റാണ ഉൾപ്പടെയുള്ള നാല് പേര്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണ് എൻ.ഡി.ടി.വി പുറത്ത് വിട്ടിരിക്കുന്നത്

2015 സെപ്തംബറിലാണ് 55കാരനായ അഖ്ലാഖിനെ വീട്ടിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് ആൾക്കൂട്ടം കൊപ്പെടുത്തിയത്. അഖ്ലാഖിന് പുറമെ മകൻ ഡാനിഷിനെയും ജനക്കൂട്ടം ഭീകരമായി ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ട കൊലപാതകത്തെ തുടർന്ന് സംഘർഷഭൂമിയായ ഗ്രാമത്തില്‍ നിന്നും അഖ്ലാഖിന്റെ കുടുംബം പിന്നീട് താമസം മാറ്റുകയുണ്ടായി.