LiveTV

Live

National

ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ്

രാഹുലിനെ വിമര്‍ശിക്കുന്ന നരേന്ദ്രമോദിയെ ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ്. രാജ്യത്തെ ജനങ്ങളെ കാണേണ്ടത് ജാതിയുടെ പേരിലല്ലെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. ഇത്തരം പരാമർശം നടത്തുന്ന മോദി ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരികുന്ന കോൺഗ്രസ്, ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് മോദി കുറ്റപ്പെടുത്തുകയുണ്ടായി. പരാജയഭീതി കൊണ്ടാണ് രാഹുൽ ദക്ഷിഷേന്ത്യയിലേക്ക് കടക്കുന്നതെന്നും മോദി പറഞ്ഞു.