LiveTV

Live

National

നീതിന്യായ വ്യവസ്ഥയില്‍ ദലിത്-ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കും: കോണ്‍ഗ്രസ്

‘ജനശബ്ദം 2019’ എന്ന പേരിലാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്

നീതിന്യായ വ്യവസ്ഥയില്‍ ദലിത്-ന്യൂനപക്ഷ  പ്രാതിനിധ്യം ഉറപ്പാക്കും: കോണ്‍ഗ്രസ്

നീതിന്യായ വ്യവസ്ഥയിൽ ദളിത്‌, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. ഇക്കാര്യം സംബന്ധിച്ച വാഗ്ദാനം പ്രകടനപത്രികയിൽ ഉണ്ടാകുമെന്നാണ് വിവരം. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ നാളെയാണ് കോൺഗ്രസിന്റ് പ്രകടപത്രിക പ്രകാശനം.

‘ജനശബ്ദം 2019’ എന്ന പേരിലാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ മുൻ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഒരുക്കങ്ങൾ.

പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായ പാവപ്പെട്ടവർക്കായുള്ള വരുമാന സുരക്ഷ പദ്ധതി, ‘ന്യായ്’ സംബണ്ഡിച്ച വിവരങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് നീതിന്യായ വ്യവസ്ഥയിലും പ്രത്യേകിച്ച് ഉന്നത കോടതികളിലും ദളിത് - ന്യൂനപക്ഷ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നീക്കം. ഇക്കാര്യം സംബന്ധിച്ച വിവരങ്ങൾ പ്രകടന പത്രികയിൽ ഉണ്ടെന്നാണ് വിവരം.

ജുഡീഷ്യറിയുടെയുടെ സ്വതന്ത്രമായ പ്രവർത്തനം തടസ്സപ്പെടാത്ത രീതിയിൽ നടപ്പിലാക്കും എന്നാണ് കോൺഗ്രസ്സ് പറയുന്നത്. ജുഡീഷ്യൽ നിയമനത്തിന് നിലവിലുള്ള സംവിധാനങ്ങളിൽ ഇതിനായി മാറ്റങ്ങൾ കൊണ്ട് വരും.

ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് താമസ സ്ഥലവും തൊഴിലിടത്തിലെ സ്വതന്ത്ര്യവും ഉറപ്പാക്കാനുള്ള നീക്കവും കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ട്. പ്രകടനപത്രിക പ്രകാശന ചടങ്ങിനായി എ.ഐ.സി.സി ആസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്