LiveTV

Live

National

‘അച്ഛന്‍ നേരത്തെ തന്നെ ബി.ജെ.പി വിടണമായിരുന്നു’ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശത്തെ പിന്തുണച്ച് മകള്‍ സൊനാക്ഷി സിന്‍ഹ

ശത്രുഘ്‌നന്‍ സിന്‍ഹക്ക് തന്റെ സിറ്റിങ് സീറ്റായ ബീഹാറിലെ പാട്‌ന സാഹിബ് മണ്ഡലത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു.

‘അച്ഛന്‍ നേരത്തെ തന്നെ ബി.ജെ.പി വിടണമായിരുന്നു’ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശത്തെ പിന്തുണച്ച് മകള്‍ സൊനാക്ഷി സിന്‍ഹ

ബി.ജെ.പി മുന്‍ എം.പി ശത്രുഘ്‌നന്‍ സിന്‍ഹയുടെ കോണ്‍ഗ്രസ് പ്രവേശത്തെ പിന്തുണച്ച് മകളും ബോളിവുഡ് താരവുമായ സൊനാക്ഷി സിന്‍ഹ. കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനത്തെ പ്രശംസിച്ച സൊനാക്ഷി, ബി.ജെ.പിയില്‍ നിന്ന് കുറച്ച് മുമ്പ് തന്നെ അദ്ദേഹം രാജിവെക്കണമായിരുന്നുവെന്നും വൈകിയാണ് ചെയ്തതെന്നും പറഞ്ഞു.

ജെ.പി നാരായണ്‍, വാജ്‌പേയി, അദ്വാനി എന്നിവര്‍ക്കൊപ്പം ആദ്യകാലത്ത് പിതാവിന് ബി.ജെ.പിയില്‍ ആദരവ് ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അര്‍ഹിക്കുന്ന ആദരവില്ലെന്നും സൊനാക്ഷി പറഞ്ഞു. ബി.ജെ.പിയില്‍ നിന്നും രാജിവെക്കുകയാണെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പ്രഖ്യാപിച്ചിരുന്നു.

ബി.ജെ.പി നേതൃത്വത്തിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തിയിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹക്ക് തന്റെ സിറ്റിങ് സീറ്റായ ബീഹാറിലെ പാട്‌ന സാഹിബ് മണ്ഡലത്തില്‍ ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു. ഇത്തവണ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി. ഏപ്രില്‍ ആറിന് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരും.