LiveTV

Live

National

മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്ന് കമ്മീഷന്‍

മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ ഔദ്യോഗിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

മോദി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്ന് കമ്മീഷന്‍

മിഷൻ ശക്തി പരീക്ഷണ വിജയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിൽ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മോദിയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ ഔദ്യോഗിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

സി.പി.എം നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഉപഗ്രഹ വേധ മിസൈലായ മിഷൻ ശക്തി പരീക്ഷണത്തിന്റെ വിജയം പ്രസിദ്ധപ്പെടുത്തിയതിലെ പെരുമാറ്റചട്ട ലംഘനം പരിശോധിക്കണമെന്നായിരുന്നു സി.പി.എം പരാതി. ഇതിനായി പ്രധാനമന്ത്രി സർക്കാർ മാധ്യമങ്ങൾ ഉപയോഗിച്ചതും ചട്ടലംഘനമാണെന്ന് പരാതിയിൽ സി.പി.എം ആരോപിച്ചിരുന്നു. ഇത് പരിശോധിക്കാൻ കമ്മീഷൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് നേരിട്ട് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദൂരദർശനും ആൾ ഇന്ത്യാ റേഡിയോയും കമ്മിറ്റിയെ അറിയിച്ചു. സംപ്രേഷണം ചെയ്ത വീഡിയോ ഓഡിയോ രേഖകൾ പരിശോധിച്ച കമ്മിറ്റി ചട്ടലംഘനം നടന്നിട്ടില്ലെന്ന് കണ്ടെത്തി കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന കമ്മിറ്റിയുടെ ഈ കണ്ടെത്തലാണ് കമ്മീഷൻ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.