LiveTV

Live

National

ജെ.ഡി.യു നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ അസ്വാരസ്യത്തില്‍  

ജെ.ഡി.യുവിന്റെ പ്രചരണ ചുമതലയില്ലെന്ന് വ്യക്തമാക്കിയുള്ള പ്രശാന്ത് കിഷോറിന്റെ ട്വീറ്റ് പുറത്തുവന്നു. 

 ജെ.ഡി.യു നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ അസ്വാരസ്യത്തില്‍  

ജെ.ഡി.യു നേതൃത്വവുമായി വൈസ് പ്രസിഡന്റ് പ്രശാന്ത് കിഷോര്‍ അസ്വാരസ്യത്തിലാണെന്ന് റിപ്പോര്‍ട്ട്. ജെ.ഡി.യുവിന്റെ പ്രചരണ ചുമതലയില്ലെന്ന് വ്യക്തമാക്കിയുള്ള പ്രശാന്ത് കിഷോറിന്റെ ട്വീറ്റ് പുറത്തുവന്നു. എന്‍.ഡി.എയെയും യു.പി.എയെയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ബീഹാറില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണ്

ഇക്കഴിഞ്ഞ സെപ്തംബറിലാണ് ജെ.‍ഡി.യു വൈസ് പ്രസിഡന്റായി പ്രശാന്ത് കിഷോര്‍ നിയമതിനായത്. എന്നാല്‍ ബീഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കേയാണ് ജെ.ഡി.യു നേതൃത്വവുമായി യോജിപ്പില്ലെന്ന സൂചന നല്‍കിയുള്ള പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്. തനിക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ പഠിക്കാനും സഹകരിക്കാനുമുള്ള സമയമാണെന്നും പ്രചരണത്തിന്റെ ചുമതല ആര്‍.സി.പി സിങിലാണന്നും പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍.

അതിനിടെ യു.പിയേയും എന്‍.ഡി.എയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ബീഹാറില്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഫലത്തില്‍ വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ജെ.ഡി.യു-ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നതും കോണ്‍ഗ്രസ് ആര്‍.ജെ.ഡി സഖ്യം ശക്തമായി തിരിച്ചെത്തിയതും പ്രവചനങ്ങളെ അപ്രസക്തമാക്കുന്നുണ്ട്. 2019 ല്‍ എന്‍.ഡി.എ 42 ശതമാനം വോട്ടു നേടുമ്പോള്‍ യു.പി.എ 39 ശതമാനം വോട്ടു നേടുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന സഖ്യത്തിന് നിലവില്‍ 40 ല്‍ 31 ലോക്സഭാ സീറ്റുകളാണ് ഉള്ളത്.