LiveTV

Live

National

ഗുരുഗ്രാമില്‍ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തിനെതിരെ പൊലീസ് കേസ്

ആക്രമണത്തിന് ഇരയായവര്‍ക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തത്. ഹോളി ദിനത്തിലാണ് മുസ്‌ലിം കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്.

ഗുരുഗ്രാമില്‍ ആക്രമണത്തിനിരയായ മുസ്‌ലിം കുടുംബത്തിനെതിരെ പൊലീസ് കേസ്

ഹരിയാനയിലെ ഗുരുഗ്രാമില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം കുടുംബത്തിനെതിരെ പോലീസ് കേസ്. ആക്രമണം നടത്തിയ കേസില്‍ പ്രതിയായ രാജ്കുമാറിന്‍റെ പരാതിയിലാണ് കേസെടുത്തത്. തന്നെ കുടുംബം ആക്രമിച്ചെന്നാണ് രാജ്കുമാറിന്റെ പരാതി.

ഹോളി ദിവസം ഗുരുഗ്രാമിലെ മുസ്‍ലിം കുടംബത്തിന് നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. മാരകായുധങ്ങളുമായി നടത്തിയ ആക്രമണത്തില്‍ കുടുബംത്തിലെ ഗൃഹനാഥന്‍ അടക്കമുളളവര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുളള വകുപ്പുകളും ചുമത്തി.

എന്നാല്‍ കുടംബത്തിനെതിരെ പ്രതികളുടെ പരാതിയില്‍ ഇപ്പോള്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. തന്നെയാണ് കുടുബം ആക്രമിച്ചതെന്നും തനിക്ക് തലക്ക് ഗുരുതര പരിക്കേറ്റന്നും ആക്രമണ കേസില്‍ പ്രതിയായ രാജ്കുമാറിന്‍റെ പരാതിയില്‍ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഐ.പി.സി 323, 324 വകുപ്പുകള്‍ പ്രകാരം ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന കേസ് കുടുംബത്തിനെതിരെ ചുമത്തിയിരിക്കുകയാണ്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ എടുത്തിട്ടില്ലെന്നാണ് പോലീസിന്‍റെ വാദം. പരാതി നല്‍കിയിരിക്കുന്ന രാജ്കുമാറിനെതിരെ നേരത്തെ കുടംബത്തെ ആക്രമിച്ചതിന് വധശ്രമം, കലാപം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.