LiveTV

Live

National

‘എനിക്ക് ഈ തൊപ്പി വേണ്ട’; ബി.ജെ.പിയുടെ തൊപ്പി തട്ടിമാറ്റി അമിത് ഷായുടെ പേരക്കുട്ടി

ഇതിനിടെ ആള്‍ക്കൂട്ടത്തിലൂടെ എത്തിയ പേരക്കുട്ടിയെ അമിത് ഷാ വാരിയെടുത്ത് ഒപ്പം ചേര്‍ത്തു. 

‘എനിക്ക് ഈ തൊപ്പി വേണ്ട’; ബി.ജെ.പിയുടെ തൊപ്പി തട്ടിമാറ്റി അമിത് ഷായുടെ പേരക്കുട്ടി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം മുറുകി കഴിഞ്ഞു. നേതാക്കന്‍മാരും പ്രവര്‍ത്തകരും നാട്ടിലെ ചൂടൊന്നും വകവെക്കാതെ പ്രചാരണ തിരക്കിലാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കളംനിറഞ്ഞ് കളിക്കാനുള്ള തന്ത്രങ്ങളുമായി മുന്നോട്ടുതന്നെ.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ഒട്ടേറെ രസകരവും കൌതുകകരവുമായ സംഭവങ്ങളുണ്ടാകാറുണ്ട്. ഇതുപോലെയൊന്ന് അഹമ്മദാബാദില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയിലും സംഭവിച്ചു. പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമൊപ്പമാണ് അമിത് ഷാ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇതിനിടെ ആള്‍ക്കൂട്ടത്തിലൂടെ എത്തിയ പേരക്കുട്ടിയെ അമിത് ഷാ വാരിയെടുത്ത് ഒപ്പം ചേര്‍ത്തു. പിന്നെ ബി.ജെ.പിയുടെ കാവി നിറത്തിലുള്ള തൊപ്പി അണിയിച്ചു കൊടുത്തു. എന്നാല്‍ കുഞ്ഞിന് അതത്ര രസിച്ചില്ല. വെള്ളയില്‍ നല്ല പൂക്കളുള്ള തൊപ്പി എടുത്തുമാറ്റിയാണ് കാവി തൊപ്പി അണിയിപ്പിച്ചത്. ഒട്ടും വൈകിയില്ല, കക്ഷി ആ തൊപ്പി എടുത്തുമാറ്റി. വീണ്ടും കാവി തൊപ്പി അണിയിക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് വാശിയോടെ അത് തട്ടിക്കളഞ്ഞു കൊണ്ടിരുന്നു. ഒടുവില്‍ കുഞ്ഞിന്റെ വാശിക്ക് മുന്നില്‍ അമിത് ഷായും കുടുംബവും തോറ്റു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.