LiveTV

Live

National

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഏപ്രില്‍ 26ന് കേസ് വീണ്ടും പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നീരവ് മോദിയെ വിസ്തരിക്കുക.

നീരവ് മോദി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നീരവ് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

13000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്. മാര്‍ച്ച് 20നാണ് ലണ്ടനില്‍ നീരവ് മോദി അറസ്റ്റിലായത്.

അതിനിടെ നീരവ് മോദിയുടെയും വിജയ് മല്യയുടെയും കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എന്‍ഫോഴ്സ് ഡയക്ടറേറ്റ് ജോയിന്‍റ് ഡയറക്ടര്‍ സത്യപ്രഭാകുമാറിനെയാണ് സ്ഥലം മാറ്റിയത്.