LiveTV

Live

National

ക്രിസ് ഗെയ്‍ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ ? ആ ചിത്രത്തിന് പിന്നില്‍...

എന്നാല്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ചില ‘വാര്‍ത്ത’കളാണ് ഗെയ്‍ലിനെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നത്. 

ക്രിസ് ഗെയ്‍ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ ? ആ ചിത്രത്തിന് പിന്നില്‍...

കിങ്സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് കരീബിയന്‍ താരം ക്രിസ് ഗെയ്‍ല്‍. ഇതുവരെ രണ്ട് മത്സരങ്ങളില്‍ നിന്നായി 99 റണ്‍സാണ് ഗെയ്‍ല്‍ അടിച്ചുകൂട്ടിയിട്ടുള്ളത്. എന്നാല്‍ ക്രിക്കറ്റുമായി ബന്ധമില്ലാത്ത ചില 'വാര്‍ത്ത'കളാണ് ഗെയ്‍ലിനെ കുറിച്ച് ഇപ്പോള്‍ കേള്‍ക്കുന്നത്.

ക്രിസ് ഗെയ്‍ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നോ ? ആ ചിത്രത്തിന് പിന്നില്‍...

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗെയ്‍ല്‍ ബി.ജെ.പിക്ക് വേണ്ടി വോട്ട് ചോദിച്ച് പ്രചാരണം നടത്തുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്ന ഒരു ചിത്രം വച്ചുള്ള 'വാര്‍ത്ത'കള്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഗെയ്‍ലിന്റെ ചിത്രത്തില്‍ താരം ബി.ജെ.പി ചിഹ്നം പതിച്ച കാവി ഷാള്‍ അണിഞ്ഞുനില്‍ക്കുന്നതാണ് വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗെയ്‍ലിന്റെ ചിത്രം വ്യാജമാണെന്ന് പൊളിച്ചടുക്കുകയാണ് ഇവിടെ. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എടുത്ത ചിത്രമാണിത്. ഷാളില്‍ താമര ചിഹ്നം ഫോട്ടോഷോപ്പില്‍ കൂട്ടിച്ചേര്‍ത്തും നെറ്റിയില്‍ കുങ്കുമക്കുറി വരച്ചു ചേര്‍ത്തുമാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഗെയ്‍ലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് എടുത്ത ചിത്രത്തിലാണ് ഫോട്ടോഷോപ്പ് വിദ്യ. ഒറ്റനോട്ടത്തില്‍ തന്നെ വ്യാജനാണെന്ന് മനസിലാകുമെങ്കിലും ആയിരക്കണക്കിനാളുകളാണ് ഈ വ്യാജ ചിത്രം ഷെയര്‍ ചെയ്യുന്നത്.

View this post on Instagram

😁 🇮🇳 😎

A post shared by KingGayle 👑 (@chrisgayle333) on