LiveTV

Live

National

ഗൊരഖ്പൂര്‍ ബി.ജെ.പി ഇത്തവണ തിരിച്ചു പിടിക്കുമോ?

കോണ്‍ഗ്രസ് പാര്‍ട്ടി മഹാസഖ്യത്തിന് പുറത്താണെങ്കിലും മുഖ്യമന്ത്രി ആദിത്യനാഥ് മല്‍സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ എന്‍.ഡി.എക്ക് മണ്ഡലം തിരിച്ചുപിടിക്കുക എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.

ഗൊരഖ്പൂര്‍ ബി.ജെ.പി ഇത്തവണ തിരിച്ചു പിടിക്കുമോ?

ഗൊരഖ്പൂരില്‍ സിറ്റിംഗ് എം.പി പ്രവീണ്‍ കുമാര്‍ നിഷാദ് ഇക്കുറിയും വിജയം ആവര്‍ത്തിക്കുമോ? സാധ്യമെന്നാണ് സജാജ്‌വാദി ബി.എസ്.പി സഖ്യത്തിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് പാര്‍ട്ടി മഹാസഖ്യത്തിന് പുറത്താണെങ്കിലും മുഖ്യമന്ത്രി ആദിത്യനാഥ് മല്‍സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ എന്‍.ഡി.എക്ക് മണ്ഡലം തിരിച്ചുപിടിക്കുക എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രി ആവുന്നതിനു മുമ്പുള്ള കാലത്തും ആദിത്യനാഥിന് വോട്ടു ലഭിച്ചത് ഗൊരഖ്‌നാഥ് മഠാധിപതി എന്ന നിലയിലായിരുന്നു. അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷമുള്ള കാലത്താണ് ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് മണ്ഡലം നഷ്ടമായത്. വീണ്ടുമൊരിക്കല്‍ കൂടി ആദിത്യനാഥ് മല്‍സരിക്കുകയാണെങ്കില്‍ എന്‍.ഡി.എ ഈ മണ്ഡലം തിരിച്ചു പിടിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ നടന്ന കൂട്ടശിശുമരണത്തിനു ശേഷം മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പ്രതിഛായ തന്നെയും ഇടിഞ്ഞ അവസ്ഥയാണ് ഇപ്പോഴുള്ളത്.

നീണ്ട 30 വര്‍ഷത്തിലേറെ ബി.ജെ.പി കയ്യടക്കി വെച്ച മണ്ഡലത്തില്‍ സമീപകാലത്തു മാത്രമാണ് റോഡുകളുടെ വികസന പ്രവൃത്തികള്‍ ആരംഭിച്ചത്. ഇത് ഒരു നേട്ടമായി എടുത്തു കാണിക്കാവുന്ന അവസ്ഥ ഇപ്പോഴുമായിട്ടില്ല.