LiveTV

Live

National

നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുംബൈയില്‍ നിന്നും മത്സരിച്ചേക്കും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഊര്‍മിളയുടെ പാര്‍ട്ടി പ്രവേശനം കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്

നടി ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മുംബൈയില്‍ നിന്നും മത്സരിച്ചേക്കും

ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, സിനിമ താരം ഊര്‍മിള മാതോംഡ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഊര്‍മിളയുടെ പാര്‍ട്ടി പ്രവേശനം കോണ്‍ഗ്രസ് സ്ഥിരീകരിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഊര്‍മിള മുംബൈയില്‍ നിന്ന് മത്സരിക്കും. സാമൂഹിക ബോധവും ശക്തമായ രാഷ്ട്രീയ വീക്ഷണവുമുള്ള കുടുംബത്തില്‍ നിന്ന് തന്നെയാണ് തന്‍റെ വരവെന്ന് ഊര്‍മിള പ്രതികരിച്ചു.

ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള എന്‍റെ ആദ്യ ചുവട് എടുത്ത് വെക്കുകയാണ്. മഹാത്മ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും സര്‍ദാര്‍ പട്ടേലിന്‍റെയും വീക്ഷണങ്ങളിലൂടെ ചിന്തിക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബമാണ് തന്‍റേത്. ചെറുപ്പകാലം മുതല്‍ തന്നെ സാമൂഹിക അവബോധത്തോടെയാണ് ഞാന്‍ വളര്‍ന്നു വന്നത്.' ഊര്‍മിള പറഞ്ഞു.