LiveTV

Live

National

തെരഞ്ഞെടുപ്പ് ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍

90കളില്‍ എത്തിയവരുടെ അടുത്ത തലമുറവരെയായി. പക്ഷേ രേഖകളില്‍ ഇപ്പോഴും അഭയാര്‍ഥികളാണ്.

തെരഞ്ഞെടുപ്പ് ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍

രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഇതിന്റെ ആരവങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ഒരു വിഭാഗമുണ്ട്. അഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥികളായി ഇന്ത്യയില്‍ എത്തപ്പെട്ടവര്‍. അവഗണനകള്‍ മാത്രമാണ് കാല്‍നൂറ്റാണ്ട് പിന്നിട്ട അഭയാര്‍ഥി ജീവിതം ഇവര്‍ക്ക് നല്‍കിയത്.

തൊണ്ണൂറുകളില്‍ കൊടുമ്പിരികൊണ്ട ശ്രീലങ്കന്‍ അഭ്യന്തര യുദ്ധത്തിന്റെ ഇരകളായി ആയിരക്കണക്കിന് തമിഴ് വംശജരാണ് ദക്ഷിണേന്ത്യയിലേക്ക് എത്തിയത്. അതില്‍ ഒരു വിഭാഗം അധിവസിക്കുന്ന തമിഴ്‌നാട്ടിലെ മണ്ഢപം ക്യാമ്പാണിത്. കൂലിവേല ചെയ്ത് നിത്യജീവിതം തള്ളിനീക്കുന്നവരാണ് ഇതില്‍ ഭൂരിപക്ഷവും. 90കളില്‍ എത്തിയവരുടെ അടുത്ത തലമുറവരെയായി. പക്ഷേ രേഖകളില്‍ ഇപ്പോഴും അഭയാര്‍ഥികളാണ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വാഗ്ദാനങ്ങളുമായി രാഷ്ട്രീയ കക്ഷികള്‍ ഇവരെ സമീപിക്കുന്നുണ്ട്.

സ്വന്തം നാട്ടിലേക്ക് മടങ്ങിപോകണമെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. ശ്രീലങ്കയിലേക്ക് ഇതിനോടകം തിരിച്ചുപോയവും നിരവധി. പക്ഷേ, മാതൃരാജ്യത്ത് ജീവിതവും ജീവിതോപാധികളും കരുപ്പിടിപ്പിക്കാനാകുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ട്.