LiveTV

Live

National

യുവസംരംഭകര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ അനുമതി വേണ്ടെന്നാണ് രാഹുലിന്റെ പ്രഖ്യാപനം.

യുവസംരംഭകര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

യുവസംരംഭകര്‍ക്ക് പുതിയ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ അനുമതി വേണ്ടെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. രാജസ്ഥാനിലെ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുലിന്റെ പുതിയ വാഗ്ദാനം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാരിന്റെ ഒരു അനുമതിയും ഇല്ലാതെ യുവാക്കള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാം. മൂന്ന് വര്‍ഷത്തിന് ശേഷമേ സര്‍ക്കാര്‍ അനുമതി ആവശ്യപ്പെടൂ.

സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപകര്‍ക്ക് ചുമത്തുന്ന നികുതി ഒഴിവാക്കുമെന്ന് നേരത്തെ രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. നോട്ടുനിരോധവും ജി.എസ്.ടിയും തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്ന് ചൂണ്ടിക്കാട്ടി കടുത്ത വിമര്‍ശമാണ് രാഹുല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. നാല്‍പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തെ കണക്കുകള്‍ പുറത്തുവരികയും ചെയ്ത പശ്ചാത്തലത്തില്‍ യുവാക്കളെ ആകര്‍ഷിക്കാനുതകുന്നതാണ് രാഹുലിന്റെ പ്രഖ്യാപനം. 5 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുമെന്ന രാഹുലിന്റെ പ്രഖ്യാപനം ഇതിനകം സജീവ ചര്‍ച്ചയായിട്ടുണ്ട്.