LiveTV

Live

National

‍‍’ഡി.ആര്‍.ഡി.ഒ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, മോദിക്ക് ലോക നാടക ദിന ആശംസകള്‍’; മോദിയുടെ അഭിസംബോധനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

‍‍’ഡി.ആര്‍.ഡി.ഒ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, മോദിക്ക് ലോക നാടക ദിന ആശംസകള്‍’; മോദിയുടെ അഭിസംബോധനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ചതായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിസൈല്‍ പരീക്ഷിച്ച ഡി.ആര്‍.ഡി.ഒയുടെ പ്രവര്‍ത്തനത്തില്‍ അഭിമാനമുണ്ടെന്നും അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിന ആശംസകള്‍ അറിയിച്ചു.

Also read: ബഹിരാകാശത്ത് ഇന്ത്യയുടെ ‘മിഷന്‍ ശക്തി’; ചാരോപഗ്രഹം നശിപ്പിച്ചതായി മോദി

‘ഡി.ആര്‍.ഡി.ഒ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിന ആശംസകള്‍ നേരുന്നു’; രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

അമേരിക്കക്കും ചൈനക്കും റഷ്യക്കും ശേഷം ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞന്‍മാരുടെ നേതൃത്വത്തിലായിരുന്നു മിഷന്‍ ശക്തി എന്ന പേരില്‍ നടത്തിയ ചരിത്ര പരീക്ഷണം എന്നും മോദി അഭിസംബോധനത്തില്‍ പറഞ്ഞു.