LiveTV

Live

National

മോദിയുടെ പ്രഖ്യാപനം ആഘോഷമാക്കി ട്രോളന്‍മാര്‍

പറഞ്ഞ സമയത്തിലും വൈകിയെത്തിയ മോദിയെ ‘താമസിച്ചെത്തിയ കാവല്‍ക്കാരന്‍’ എന്ന് പരിഹസിച്ചു കൊണ്ടാണ് ട്രോളന്‍മാര്‍ വരവേറ്റത്.

മോദിയുടെ പ്രഖ്യാപനം ആഘോഷമാക്കി ട്രോളന്‍മാര്‍

ജനങ്ങളെ അഭിസംബോധന ചെയ്യും എന്ന് ട്വിറ്ററിലൂടെ അറിയിച്ച പ്രധാനമന്ത്രിയെ സമയം വൈകിയതിനെ തുടര്‍ന്ന് ട്രോളി സോഷ്യല്‍ മീഡിയ. പതിനൊന്നേ നാല്‍പ്പത്തി അഞ്ചിനും പന്ത്രണ്ടിനും ഇടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ ട്വീറ്റിനെയാണ് സോഷ്യല്‍ മീഡിയ പരിഹാസം കലര്‍ന്ന ട്രോളുകളിലൂടെ സ്വീകരിച്ചത്. പറഞ്ഞ സമയത്തിലും വൈകിയെത്തിയ മോദിയെ 'താമസിച്ചെത്തിയ കാവല്‍ക്കാരന്‍' എന്നു പരിഹസിച്ചു കൊണ്ടാണ് ട്രോളന്‍മാര്‍ വരവേറ്റത്

2007-ല്‍ ആലോചന തുടങ്ങി, 2010-ല്‍ വികസിപ്പിച്ച്, 2011-ല്‍ ഔദ്യോഗികമായി രാജ്യത്തിന്‍റെ ഡിഫന്‍സ് റിസര്‍ച്ച് വിംഗ് ആയ ഡി.ആര്‍.ഡി.ഒ പ്രഖ്യാപിച്ച ഉപഗ്രഹവേധ മിസൈലാണ് ‘ശക്തി’. രണ്ടായിരത്തി പന്ത്രണ്ടില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെ പരീക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തതെന്ന ആക്ഷേപം അതെ സമയം ഇപ്പോള്‍ ഉയരുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ലോക നാടക ദിനാശംസകള്‍ നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

'ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ''. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചുട്ടള്ളത്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.