LiveTV

Live

National

നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു

ശാസ്ത്രജ്ഞരുടെ നേട്ടം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു

നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു

മിഷന്‍ ശക്തിയുടെ വിജയപ്രഖ്യാപത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് കമ്മിറ്റിയെ നിയോഗിച്ചത്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പ്രഖ്യാപനം നടത്താനുള്ള അടിയന്തര സാഹചര്യം സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ആരായും.

മിഷന്‍ ശക്തിയുടെ വിജയപ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനിലൂടെ നടത്തിയതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ശാസ്ത്രജ്ഞരുടെ നേട്ടം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്നതിനെതിരെയാണ് സി.പി.എം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.