LiveTV

Live

National

ബഹിരാകാശത്ത് ഇന്ത്യയുടെ ‘മിഷന്‍ ശക്തി’; ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതായി മോദി

പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം രാജ്യത്തെ അറിയിച്ചത്. വിഷയത്തില്‍ ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ചും മോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ബഹിരാകാശത്ത് ഇന്ത്യയുടെ ‘മിഷന്‍ ശക്തി’; ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതായി മോദി

ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇക്കാര്യം പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രിയാണ് രാജ്യത്തെ അറിയിച്ചത്. വിഷയത്തില്‍ ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ചും മോദിയെ പരിഹസിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.

ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്‍ത്താന്‍ കഴിയും എന്നതാണ് ആന്‍റി സാറ്റലൈറ്റ് മിസൈലുകളുടെ പ്രത്യേകത. ഈ മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് മിനിറ്റ് കൊണ്ടാണ് ദൗത്യം പൂ‍ർത്തിയായത്. ഏറെ കൃത്യത ആവശ്യമായ ഈ ദൗത്യം ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തികരിച്ചെന്ന് മോദി പറഞ്ഞു.

പ്രതിരോധ, വാർത്താവിനിമയ കാർഷികനിരീക്ഷണ ഉപഗ്രഹങ്ങളടക്കം എല്ലാത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി ഇന്ത്യക്കാകും എന്ന് മോദി പറഞ്ഞു. അതിനാൽ 'മിഷൻ ശക്തി'എന്ന് ഈ മിസൈലിന് പേര് നൽകിയതായും മോദി കൂട്ടിച്ചേര്‍ത്തു. നേട്ടത്തില്‍ ഡി.ആര്‍.ഡി.ഒയെ അഭിനന്ദിച്ചും മോദിയെ കണക്കിന് പരിഹസിച്ചുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ലോക നാടക ദിനമായ ഇന്ന് പ്രധാന മന്ത്രിക്ക് തന്‍റെ പ്രത്യേക അഭിനന്ദനം എന്ന് രാഹുല്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

Well done DRDO, extremely proud of your work. I would also like to wish the PM a very happy World Theatre Day.

Posted by Rahul Gandhi on Wednesday, March 27, 2019