LiveTV

Live

National

ആപ്പിളിലും മോദിയോ? അതോ ചീറ്റി പോയ മറ്റൊരു പരീക്ഷണമോ? വാര്‍ത്തയിലെ വസ്തുതയെന്ത്

പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായാണ് കമ്പനി ആപ്പിളിന് മോദി എന്ന് പേര് നല്‍കിയിരിക്കുന്നത് എന്നാണ് മോദി ഭക്തര്‍ അവകാശപ്പെടുന്നത്

ആപ്പിളിലും മോദിയോ? അതോ ചീറ്റി പോയ മറ്റൊരു പരീക്ഷണമോ? വാര്‍ത്തയിലെ വസ്തുതയെന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു ആപ്പിളാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരം. മോദി എന്ന് തന്നെയാണ് ആപ്പിളിന് പുറത്തെ സ്റ്റിക്കറിലും ആലേഖനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായാണ് കമ്പനി ആപ്പിളിന് മോദി എന്ന് പേര് നല്‍കിയിരിക്കുന്നത് എന്നാണ് മോദിഭക്തര്‍ അവകാശപ്പെടുന്നത്. ഓസ്ട്രേലിയന്‍ സ്വദേശിയായ ഫിലിപ്പോ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ഏറെ ആകൃഷ്ടനായെന്നും, തുടര്‍ന്ന് അദ്ദേഹം തന്‍റെ കമ്പനിലെ പുതിയ ഉത്പന്നമായ ആപ്പിളിന് മോദി എന്ന് പേര് നല്‍കിയെന്നുമാണ് ഭക്തരുടെ അവകാശവാദം. ചില സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടുകളിലും, ബി.ജെ.പി അനുകൂല പേജുകളിലുമാണ് ഹിന്ദിയിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നത്.

എന്താണ് സത്യാവസ്ഥ

പഴ വര്‍ഗങ്ങളിലെ പുതിയ വകഭേദങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന കമ്പനിയാണ് കോസോറസിയോ ഇറ്റാലിയൻ വിവസ്റ്റി അഥവ (സി.വി.ഐ). ഓസ്ട്രേലിയന്‍ തലസ്ഥാനമായ മെല്‍ബോണിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2007ലാണ് സി.വി.ഐയിലെ ശാസ്ത്രജ്ഞര്‍ ആപ്പിളിന്‍റെ പുതിയൊരിനം വികസിപ്പിച്ചെടുക്കുന്നത്. അവര്‍ അതിന് ഒരു പേരുമിട്ടു മോഡി. അതെ മോഡി തന്നെ. പക്ഷെ അത് വ്യാജ വാര്‍ത്തകളില്‍ പ്രചരിപ്പിക്കുന്നത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നില്ല.

ആപ്പിളിലും മോദിയോ? അതോ ചീറ്റി പോയ മറ്റൊരു പരീക്ഷണമോ? വാര്‍ത്തയിലെ വസ്തുതയെന്ത്

മറിച്ച് ലോക പ്രശസ്ത ചിത്രകാരനും, ശില്‍പ്പിയുമായിരുന്ന അമീഡിയോ മോഡിഗ്ലിയാനിയുടെ സ്മരണാര്‍ഥമാണ് അവരതിന് മോഡി എന്ന് പേരിട്ടത്. ഇറ്റലിയിലെ ലിവോർണോ എന്ന സ്ഥലത്താണ് മോഡിഗ്ലിയാനി ജനിച്ചത്. ചിത്ര കലയിലും, ശില്‍പ്പ നിര്‍മ്മാണത്തിലും അതി പ്രഗത്ഭനായിരുന്ന മോഡിഗ്ലിയാനിയെ ലോകം തിരിച്ചറിഞ്ഞത് പക്ഷേ അദ്ദേഹത്തിന്‍റെ മരണത്തിന് ശേഷമാണ്. 1920 ലായിരുന്നു മോഡിഗ്ലിയാനിയുടെ വിയോഗം.