LiveTV

Live

National

സീറ്റ് നല്‍കിയില്ല; പാര്‍ട്ടി ഓഫീസില്‍ നിന്നും എം.എല്‍.എ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി

മഹാരാഷ്ട്രയിലെ സില്ലോഡില്‍ നിന്നുള്ള കോണ്‍‌ഗ്രസ് എം.എല്‍.എയാണ് അബ്ദുല്‍ സത്താര്‍. കൊണ്ടുപോയ കസേരകളെല്ലാം തന്റേതാണെന്നാണ് എം.എല്‍.എയുടെ വിശദീകരണം.

സീറ്റ് നല്‍കിയില്ല; പാര്‍ട്ടി ഓഫീസില്‍ നിന്നും എം.എല്‍.എ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി

മഹാരാഷ്ട്രയില്‍ സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി ഓഫീസില്‍ നിന്നും കസേരകളെടുത്തു കൊണ്ടുപോയി എം.എല്‍.എയുടെ പ്രതിഷേധം. പ്രാദേശിക പാര്‍ട്ടി ഓഫീസില്‍ നിന്നും 300 കസേരകളാണ് കോണ്‍ഗ്രസ് എം.എല്‍.എയായ അബ്ദുല്‍ സത്താര്‍ എടുത്തുകൊണ്ടുപോയത്.

അനുയായികളുടെ സഹായത്തോടെയായിരുന്നു എം.എല്‍.എ കസേരകള്‍ കൊണ്ടുപോയത്. അതേസമയം കൊണ്ടുപോയ കസേരകളെല്ലാം തന്റേതാണെന്നാണ് എം.എല്‍.എയുടെ വിശദീകരണം. പാര്‍ട്ടി പരിപാടികള്‍ക്കായാണ് കസേരകള്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ താന്‍ പാര്‍ട്ടി ഉപേക്ഷിച്ചതായും അതിനാല്‍ കസേരകള്‍ കൊണ്ടുപോവുകയാണെന്നും എം.എല്‍.എ പറഞ്ഞു. മഹാരാഷ്ട്രയിലെ സില്ലോഡില്‍ നിന്നുള്ള കോണ്‍‌ഗ്രസ് എം.എല്‍.എയാണ് അബ്ദുല്‍ സത്താര്‍.