LiveTV

Live

National

നേതാക്കളുടെ റാലികള്‍ ചൂട് പിടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍... 

പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായരുന്നു പ്രിയങ്ക ഗാന്ധി അമേഠിയില്‍ പ്രചാരണത്തിന് തുടക്കമിട്ടത്

നേതാക്കളുടെ റാലികള്‍ ചൂട് പിടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍... 

ലോക്സഭ തെരെഞ്ഞടുപ്പ് പ്രചാരണക്കളം ചൂട് പിടിപ്പിച്ച് ഇന്ന് നേതാക്കാളുടെ റാലികള്‍. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍‌ പ്രിയങ്കാ ഗാന്ധി പ്രചാരണം ആരംഭിച്ചു. പ്രധാന മന്ത്രി നേരന്ദ്രമോദി നാളെ മീറത്തില്‍ നിന്ന് റാലികള്‍ക്ക് തുടക്കമിടും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ ത്രിപുരയിലെത്തും.

പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തായരുന്നു പ്രിയങ്ക ഗാന്ധി അമേഠിയില്‍ പ്രചാരണത്തിന് തുടക്കമിട്ടത്. മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് എ.ഐ.സി.സി ഔദ്യോഗികമായി അറിയിക്കും മുമ്പേയാണ് പ്രയങ്കയുടെ പ്രചാരണം. നാളെയും മറ്റന്നാളുമായി റായ് ബറേലിയിലും ലക്നൗവിലും റാലികള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തലവേദന സൃഷ്ടിച്ചിരുന്ന സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഇതിനകം പട്ടിക അന്തിമമാക്കിയിട്ടുണ്ട്. ഈ പശ്ചാതലത്തില്‍ മോദിയും അമിത്ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കളും നാളെ മുതല്‍ പ്രചാരണ രംഗത്ത് സജീവമാകും. ആദ്യഘട്ടത്തില്‍‌ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ മീറത്തില്‍ മോദി നാളെ റാലി നടത്തും.