LiveTV

Live

National

ജെയിംസ് ബോണ്ടിന്റെ നായികയായി സോണിയ ഗാന്ധി.? വീണ്ടും ഫോട്ടോഷോപ്പ് ചിത്രവുമായി ബി.ജെ.പി അനുകൂല സൈറ്റുകള്‍

“ചെരുപ്പ് നക്കികളുടെ നേതാവായ സോണിയ ഗാന്ധി അവരുടെ രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ്. അത്തരം ചെരിപ്പ് നക്കികളുടെ കണ്ണിനെ ആനന്ദിപ്പിക്കുന്ന കുറച്ച് ചിത്രങ്ങളിതാ“ എന്ന് ബിജെപി അനുകൂലസെെറ്റുകള്‍

ജെയിംസ് ബോണ്ടിന്റെ നായികയായി സോണിയ ഗാന്ധി.? വീണ്ടും ഫോട്ടോഷോപ്പ് ചിത്രവുമായി ബി.ജെ.പി അനുകൂല സൈറ്റുകള്‍

സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടത്

കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലെല്ലാം ഒരു കൂട്ടം ചിത്രങ്ങളെത്തി.”ചെരുപ്പ് നക്കികളുടെ നേതാവായ സോണിയ ഗാന്ധി അവരുടെ രാജ്യത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ്. അത്തരം ചെരിപ്പ് നക്കികളുടെ കണ്ണിനെ ആനന്ദിപ്പിക്കുന്ന കുറച്ച് ചിത്രങ്ങളിതാ“ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് വന്നത്. ചിത്രങ്ങള്‍ കണ്ടവര്‍ ആദ്യമൊന്ന് ഞട്ടി. സാക്ഷാല്‍ ജെയിംസ് ബോണ്ടിന്റെ നായിക വേഷത്തില്‍ മണല്‍പരപ്പില്‍ അര്‍ദ്ധ നഗ്നയായി കിടക്കുന്ന മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ രൂപ സാദൃശ്യമുള്ള യുവതി “വി സപ്പോര്‍ട്ട് നരേന്ദ്ര മോദി 2019” എന്ന ഫേസ്ബുക്ക് പേജിലാണ് ആദ്യം ചിത്രങ്ങള്‍ പോസ്റ്റ് ചെതത്. പിന്നീട് നിരവധി സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ ചിത്രങ്ങള്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകരുടെയോ, അല്ലെങ്കില്‍ ആ സംഘടനയോട് അനുഭാവമുള്ളവരുടേതോ ആയ അക്കൗണ്ടുകളിലാണ് ഈ ചിത്രങ്ങള്‍ ഏറെയും പോസ്റ്റ് ചെയ്തത്.

ജെയിംസ് ബോണ്ടിന്റെ നായികയായി സോണിയ ഗാന്ധി.? വീണ്ടും ഫോട്ടോഷോപ്പ് ചിത്രവുമായി ബി.ജെ.പി അനുകൂല സൈറ്റുകള്‍

എന്താണ് സത്യാവസ്ഥ ?

ജെയിംസ് ബോണ്ട് പരമ്പരയിലെ ആദ്യ സിനിമയായ “ഡോക്ടര്‍ നമ്പര്‍ വണ്‍” എന്ന സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണിത്. സ്വീഡിഷ് നടിയായ ഉര്‍സുല ആണ്ട്രെസാണ് ചിത്രങ്ങളിലുള്ളത്. ബ്രിട്ടീഷ് ചാരനായ ജെയിംസ് ബോണ്ട് എന്ന സാങ്കല്‍പ്പിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌കോട്ടിഷ് നടനായ സീന്‍ കോണെറിയാണ് ആണ്ട്രെസിനൊപ്പമുള്ളത്. ഇത് മാത്രമല്ല ലോക സുന്ദരിയായിരുന്ന മെര്‍ലിന്‍ മണ്‍റോയുടെ ചിത്രം മോര്‍ഫ് ചെയ്ത ശേഷം സോണിയ ഗാന്ധിയാണെന്നും യൗവ്വനകാലത്ത് അവര്‍ ഒരു ബാര്‍ നര്‍ത്തകിയാണെന്നുമായിരുന്നു വേറൊരാരോപണം. മറ്റൊരു ഹോളീവുഡ് നടിയായ റീസ് വീറ്റസ്പുണിന്‍റെ ചിത്രവും ഇത്തരത്തില്‍ ബി.ജെ.പി അനുകൂല സൈറ്റുകള്‍ സോണിയ ഗാന്ധിയെ അപമാനിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. റീസ് ഒരു ബാര്‍ തൊഴിലാളിയുടെ വേഷത്തില്‍ നില്‍ക്കുന്നതായിരുന്നു ചിത്രം. ഇതില്‍ സോണിയ ഗാന്ധിയുടെ മുഖം ചേര്‍ത്ത് വെച്ചായിരുന്നു ചിത്രം പ്രചരിപ്പിച്ചത്. ഇത്തരത്തില്‍ നിരവധി വ്യാജ ചിത്രങ്ങളാണ് ഇന്‍റര്‍നെറ്റിലൂടെ ദിവസവും പ്രചരിക്കുന്നത്. ബി.ജെ.പി അനുകൂല സൈറ്റുകള്‍ വഴിയാണ് ഇത്തരം ചിത്രങ്ങള്‍ ഏറെയും പ്രചരിക്കുന്നത്.