LiveTV

Live

National

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കല്യാണ്‍ സിംഗിന്റെ പരാമര്‍ശം വിവാദത്തില്‍

ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും മോദി അധികാരത്തില്‍ വരണമെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. 

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന കല്യാണ്‍ സിംഗിന്റെ പരാമര്‍ശം വിവാദത്തില്‍

മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിംഗിന്റെ പരാമര്‍ശം വിവാദത്തില്‍. ഞങ്ങളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണെന്നും മോദി അധികാരത്തില്‍ വരണമെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം. ഭരണഘടന പദവി വഹിക്കുന്ന ഒരാള്‍ക്ക് പ്രചരണത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലന്ന് വ്യക്തമാക്കിയെങ്കിലും കല്യാണ്‍ സിംഗിന്റെ പരാമര്‍ശത്തിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി.

അലിഗഡിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ സതീഷ് ഗൌതത്തിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത വിമര്‍ശനം ഉയരുന്നതുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടിയിലാണ് ഗവര്‍ണറുടെ വിവാദ പരാമര്‍ശം. ഞങ്ങളെല്ലാം ബിജെപി പ്രവര്‍ത്തകരാണെന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും ബി.ജെ.പി ജയിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭരണഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍മാര്‍ സാധാരണഗതിയില്‍ രാഷ്ട്രീയപരമായ പരാമര്‍ശം നടത്താറില്ല. ഇതാണ് കല്യാണ്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനം ഉയരാന്‍ കാരണം. എന്നാല്‍ കല്യാണ്‍ സിംഗിനെതിരെ പരാതി ലഭിച്ചിട്ടില്ലന്ന് രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കി. സതീഷ് ഗൌതത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മണ്ഡ‍ലത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവായ കല്യാണ്‍ സിംഗിന്റെ വസതിക്ക് മുന്‍പില്‍ ബി.ജെ.പി നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു കല്യാണ്‍ സിംഗിന്റെ വിവാദ പരാമര്‍ശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.