LiveTV

Live

National

മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി തുറുപ്പ് ചീട്ടാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി തുറുപ്പ്  ചീട്ടാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്

മിനിമം വരുമാനം ഉറപ്പാക്കല്‍ പദ്ധതി തെരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. സ്ത്രീ ശാക്തീകരണവും പദ്ധതിയുടെ ലക്ഷ്യമാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. പദ്ധതിയെ ദാരിദ്ര്യത്തിനെതിരായ മിന്നലാക്രമണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.

കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ ന്യായ് പദ്ധതിയെ മുഖ്യ പ്രചാരണായുധമാക്കുമെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പണക്കാര്‍ക്ക് മാത്രമാണ് മോദി ചൌക്കിദാര്‍. കര്‍ഷകന്റെയോ തൊഴിലില്ലാത്തവന്റെയോ വീട്ടില്‍ പ്രധാനമന്ത്രി വന്നിട്ടുണ്ടോ എന്നും രാഹുല്‍ ചോദിക്കുന്നു.

ന്യായ് പദ്ധതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് ഇന്ന് പുറത്തുവിട്ടു. മറ്റേതെങ്കിലും പദ്ധതി റദ്ദാക്കിയോ സബ്‌സിഡി വെട്ടിക്കുറച്ചോ അല്ല ന്യായ് നടപ്പിലാക്കുക. കുടുംബത്തിലെ ഗൃഹനാഥയുടെ അക്കൌണ്ടിലേക്കാകും പണം നിക്ഷേപിക്കുക. രാജ്യത്തെ അഞ്ച് കോടി ദരിദ്ര കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 72,000 രൂപ വെച്ച് നല്‍കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പദ്ധതിയെ എതിര്‍ക്കുന്ന ബി.ജെ.പി ദരിദ്രരുടെ ശത്രുക്കളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം, നിലവിലെ സബ്‌സിഡികൾ നിര്‍ത്തലാക്കാതെ പദ്ധതി നടപ്പിലാക്കാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിലപാട്. പദ്ധതിക്ക് പ്രതിവർഷം 3.6 ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ദേശീയ തൊഴിലുറപ്പ് പദ്ധതിയേക്കാള്‍ ആറു മടങ്ങാണിത്.