LiveTV

Live

National

രണ്ടാം ഘട്ട പോളിങ്: പത്രിക സമര്‍പ്പണം കഴിഞ്ഞു; സൂക്ഷ്മ പരിശോധന നാളെ

ആദ്യ ഘട്ട പോളിങ്ങിനുള്ള നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന നാളെ പൂര്‍ത്തിയാവും.

രണ്ടാം ഘട്ട പോളിങ്: പത്രിക സമര്‍പ്പണം കഴിഞ്ഞു; സൂക്ഷ്മ പരിശോധന നാളെ

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ആദ്യ ഘട്ട പോളിങ്ങിനുള്ള നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന നാളെ പൂര്‍ത്തിയാവും.

രണ്ടാം ഘട്ട പോളിങ് നടക്കുന്ന തമിഴ്നാട്ടിലെ 39 സീറ്റുകളുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചു. നാളെയാണ് ഇവയുടെ സൂക്ഷ്മ പരിശോധന. 29നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാജസ്ഥാനില്‍ രണ്ട് റാലികളെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തക കണ്‍വെന്‍ഷനിലും പങ്കെടുത്തു.

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടാത്ത പ്രതിപക്ഷത്തെ പരിഹസിച്ചു. നടിയും സമാജ് വാദി എം.പിയുമായിരുന്ന ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു. റാംപൂരില്‍ അസംഖാനെതിരെ ജയപ്രദ മത്സരിച്ചേക്കും. ലോക്സഭ സീറ്റ് കിട്ടാത്തതിനെത്തുടര്‍ന്ന് ഒഡിഷ ഉപാധ്യക്ഷന്‍ സുഭാഷ് ചൌഹാന്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചു.

നാളെ നടത്താനിരുന്ന പ്രിയങ്ക ഗാന്ധിയുടെ അയോധ്യ റാലി 29ലേക്ക് മാറ്റി. പകരം നാളെയും മറ്റന്നാളും അമേഠി, റായ് ബറേലി മണ്ഡലങ്ങളില്‍ പര്യടനം നടത്തും. സാം പിത്രോഡയെ കോണ്‍ഗ്രസ് പ്രചാരണ മോണിറ്ററിങ് കമ്മിറ്റി തലവനായി നിശ്ചയിച്ചു. ഉത്തര്‍പ്രദേശില്‍ നിഷാദ് പാര്‍ട്ടിയും ജന്‍വാദി പാര്‍ട്ടിയും എസ്.പി-ബി.എസ്.പി സഖ്യത്തില്‍ ചേര്‍ന്നു.