LiveTV

Live

National

മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടിയതായി കണക്കുകള്‍

ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്തെന്ന ആരോപണങ്ങളുടെ പേരില്‍ പോലും, രാജ്യത്ത് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കയറ്റുമതിയിലെ ഈ വമ്പന്‍ കുതിപ്പ്.

മോദി ഭരണത്തില്‍ ബീഫ് കയറ്റുമതി കൂടിയതായി കണക്കുകള്‍

മോദി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ വന്‍ കുതിപ്പെന്ന് കണക്കുകള്‍. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി (എ.പി.ഇ.ഡി.എ) ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. ബീഫ് കഴിക്കുകയും കൈവശം വെക്കുകയും ചെയ്തെന്ന ആരോപണങ്ങളുടെ പേരില്‍ പോലും, രാജ്യത്ത് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കയറ്റുമതിയിലെ ഈ വമ്പന്‍ കുതിപ്പ്.

ലോകത്തിൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. വർഷത്തിൽ 400കോടി ഡോളറിന്റെ പോത്തിറച്ചിയാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്. എ.പി.ഇ.ഡി.എയുടെ കണക്കനുസരിച്ച് 2014ല്‍ ആണ് ഏറ്റവും അധികം ബീഫ് കയറ്റി അയച്ചത്. 2013- 2014ൽ 13,65,643 മെട്രിക് ടൺ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014- 2015 ആയപ്പോള്‍ ഇത് 14,75,540 മെട്രിക് ടൺ ആയി ഉയർന്നു. പത്ത് വർഷത്തെ ഏറ്റവും ഉയർന്ന അളവാണ് ഇത്.

image courtesy: The Print
image courtesy: The Print

2015 സെപ്റ്റംബറിൽ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് ഗോരക്ഷാ ഗുണ്ടകൾ മുഹമ്മദ് അഖ്‍ലാക്കിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആ വർഷം ഇറച്ചി കയറ്റുമതിയിൽ കുറവ് വന്നു. എന്നാൽ തുടർന്ന് വന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും കയറ്റുമതിയിൽ വർധനവുണ്ടായി. 2016-2017ൽ ഇത് 1.2 ശതമാനം വർധിച്ച് 13,30,013 മെട്രിക് ടൺ ആയി ഉയർന്നു. 2017-2018ൽ കയറ്റുമതി മുൻ വർഷത്തേതിനേക്കാൾ 1.3 ശതമാനം വർധിച്ച് 13,48,225 മെട്രിക് ടൺ ആയതായും കണക്കുകള്‍ പറയുന്നു.