LiveTV

Live

National

ടി.ടി.വി ദിനകരന് പൊതു ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി; പ്രഷർ കുക്കർ ചിഹ്നം അംഗീകരിച്ചില്ല

പ്രഷർ കുക്കർ ചിഹ്നം തന്നെ വേണമെന്ന ദിനകരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ടി.ടി.വി ദിനകരന്  പൊതു ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി; പ്രഷർ കുക്കർ ചിഹ്നം അംഗീകരിച്ചില്ല

ടി.ടി.വി ദിനകരൻ പക്ഷത്തിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ പൊതു ചിഹ്നം അനുവദിക്കണമെന്ന് സുപ്രീംകോടതി. എന്നാൽ, പ്രഷർ കുക്കർ ചിഹ്നം തന്നെ വേണമെന്ന ദിനകരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ഹരജി പരിഗണിച്ച കോടതി വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ചോദിച്ചിരുന്നു. കുക്കർ ചിഹ്നം നൽകാനാവില്ലെന്നായിരുന്നു ഇലക്ഷൻ കമ്മീഷന്റെ മറുപടി. ഡിസംബർ 2017ൽ ആർ.കെ നഗര്‍ മണ്ഡലത്തിൽ നിന്നും കുക്കർ ചിഹ്നത്തിൽ മത്സരിച്ച ദിനകരൻ 40,000ത്തിലധികം വോട്ടുകൾക്കാണ് വിജയിച്ചത്.