LiveTV

Live

National

ഗ്രാമീണ സ്ത്രീകളുടെ തൊഴിലില്ലായ്മ വന്‍ തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടാതെ തടഞ്ഞ് വെച്ച എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ഗ്രാമീണ സ്ത്രീകളുടെ തൊഴിലില്ലായ്മ വന്‍ തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ തൊഴിലില്ലായ്മ വന്‍ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ തൊഴിലില്ലാത്ത ഗ്രാമീണ സ്ത്രീകളുടെ എണ്ണം രണ്ട് കോടി എണ്‍പത് ലക്ഷമായി ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിടാതെ തടഞ്ഞ് വെച്ച എന്‍.എസ്.എസ്.ഒ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

2004-05 കാലഘട്ടം മുതല്‍ അഞ്ച് കോടിയില്‍ അധികം ഗ്രാമപ്രദേശത്തെ സ്ത്രീകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ജോലിയെടുക്കുന്ന സ്ത്രീകളുടെ എണ്ണം 2011-12 മുതല്‍ ഏഴ് ശതമാനമായി ഇടിഞ്ഞു. ഇത് രണ്ട് കോടി എണ്‍പത് ലക്ഷം സ്ത്രീകളെന്നാണ് കണക്ക്. ജോലി ചെയ്യുന്ന 15 വയസ്സ് മുതല്‍ 59 വയസ്സുവരെ ഉള്ള ഗ്രാമീണ സ്ത്രീകളുടെ എണ്ണം 2004-05ല്‍ 49.4 ശതമാനമായിരുന്നു എങ്കില്‍ 2011-12 ആയപ്പോഴെക്കും 35.8 ആയി ഇടിഞ്ഞു. ഇത് 2017-18 ആയപ്പോഴെക്കും 24.6 ആയാണ് പിന്നേം കുറഞ്ഞത്.

മുന്‍പത്തേതിനെക്കാള്‍ ഉപരി വിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെങ്കിലും തൊഴിലില്ലായ്മയിലെ ഇപ്പോഴത്തെ ഭീകര വര്‍ധനവിന് അതൊരു വലിയ ഘടകമല്ല. സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും സ്ത്രീകളെ ജോലിക്ക് അയക്കാന്‍ കുടംബങ്ങള്‍ വിസ്സമ്മതിക്കുന്നതും അടക്കമുള്ള കാര്യങ്ങളാണ് ഇതിന് പിന്നില്ലെന്നതാണ് യാഥാര്‍ഥ്യം. നഗരപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൂടിയത് 0.4 ശതമാനമാണെന്നും എന്‍.എസ്.എസ്.ഒയുടെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ 2004 മുതല്‍ 2012 വരെയുള്ള കണക്കില്‍ 2.2 ശതമാനത്തിന്‍റെ ഇടിവാണ് നഗരമേഖലയിലും ഉള്ളത്.