LiveTV

Live

National

മുത്തലാഖ് ഓർഡിനൻസ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി തളളി

ഓര്‍ഡ‍ിനന്‍സില്‍ ഇടപെടാനാകില്ലെന്നും ബില്‍ നിയമം ആയാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി പറഞ്ഞു.

മുത്തലാഖ്  ഓർഡിനൻസ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി തളളി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ ഓർഡിനൻസ് ചോദ്യം ചെയ്തുള്ള സമസ്തയുടെ ഹരജി സുപ്രീംകോടതി തളളി. ഓര്‍ഡ‍ിനന്‍സില്‍ ഇടപെടാനാകില്ലെന്നും ബില്‍ നിയമം ആയാല്‍ അപ്പോള്‍ നോക്കാമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയും മൌലികാവകാശങ്ങളും ലംഘിക്കുന്നതാണ് ഓര്‍ഡിനന്‍സെന്നായിരുന്നു സമസ്തയുടെ വാദം.