LiveTV

Live

National

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ അനധികൃത ഫീസ്‌ വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ അനധികൃത ഫീസ്‌ വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം

പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ ക്രമാതീതമായി ഫീസ്‌ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് വിവിധ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാകുന്നു. എ.എസ്.എ, എസ്.എഫ്.ഐ, എം.എസ്.എഫ്, എസ്.ഐ.ഒ, എ.പി.എസ്.എഫ്, എന്‍.എസ്.യു.ഐ, സ്റ്റുഡന്‍സ് കൗണ്‍സില്‍ എന്നിങ്ങനെ ആറോളം വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

Also read: 225 ശതമാനം ഫീസ് വര്‍ധന; വിദ്യാര്‍ത്ഥി പ്രതിഷേധം പുറത്തറിയാതിരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

പോയ വര്‍ഷത്തെ അപേക്ഷിച്ച് ശരാശരി 86 ശതമാനം ഫീസ്‌ വര്‍ധനവാണ് സർവകലാശാല നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ കേന്ദ്ര സർവകലാശാലകളില്‍ ഏറ്റവും അധികം ഫീസ്‌ ഈടാക്കുന്ന സർവകലാശാലയാണ് പോണ്ടിച്ചേരി. ഈ സാഹചര്യത്തില്‍ വീണ്ടും ഫീസ്‌ വര്‍ദ്ധനവ് നടപ്പിലാക്കുന്നത് പിന്നാക്ക സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികളെ സർവകലാശാലയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനു കാരണമാകുമെന്നും സമര സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തെ തന്നെ അട്ടിമറിക്കുന്ന നിലപാടാണ് നിലവില്‍ സർവകലാശാല അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

കടപ്പാട്: ജവാദ്
കടപ്പാട്: ജവാദ്

ഇതോടൊപ്പം തന്നെ പോണ്ടിച്ചേരി സംസ്ഥാനത്തെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് സർവകലാശാല ഹോസ്റ്റലുകളില്‍ പ്രവേശനം അനുവദിക്കുക, 25 ശതമാനം പ്രാദേശിക സംവരണം നടപ്പിലാക്കുക, സെമസ്റ്റര്‍ പരീക്ഷകളില്‍ പുറമേ നിന്നുള്ള മൂല്യനിര്‍ണ്ണയം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമര സമിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്.

കടപ്പാട്: ജവാദ്
കടപ്പാട്: ജവാദ്

പ്രാരംഭഘട്ടമെന്ന നിലയില്‍ വലിയ വിദ്യാര്‍ത്ഥി പങ്കാളിത്തത്തോടെ ഇന്ന് ക്യാമ്പസില്‍ മാര്‍ച്ച് സംഘടിപ്പിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ സർവകലാശാല അഡ്മിനിസ്ട്രേഷന്‍ വളഞ്ഞു കൊണ്ട് സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ നീങ്ങുമെന്നും സമര സമിതി അറിയിച്ചു.