LiveTV

Live

National

225 ശതമാനം ഫീസ് വര്‍ധന; വിദ്യാര്‍ത്ഥി പ്രതിഷേധം പുറത്തറിയാതിരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

എല്ലാ കോഴ്‌സുകളിലും ഏർപ്പെടുത്തിയിട്ടുള്ള ഫീസ് വർധനയ്ക്കെതിരെ സര്‍ലകലാശാലയില്‍ വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറുന്നു

 225 ശതമാനം  ഫീസ് വര്‍ധന; വിദ്യാര്‍ത്ഥി പ്രതിഷേധം പുറത്തറിയാതിരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

225 ശതമാനം ഫീസ് വര്‍ധിപ്പിച്ചതിനെതിരെ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ വിദ്യാര്‍ത്ഥി പ്രതിഷേധം. അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോഴ്‌സുകളിലും  ഏർപ്പെടുത്തിയിട്ടുള്ള ഫീസ് വർധനയ്ക്കെതിരെയാണ് സര്‍ലകലാശാലയില്‍ വിദ്യാർത്ഥി പ്രതിഷേധം അരങ്ങേറുന്നത്. വിദ്യാര്‍ത്ഥി പ്രതിഷേധം പുറം ലോകം അറിയാതിരിക്കാന്‍ സര്‍വകലാശാല ഇന്റര്‍നെറ്റ് കണക്ഷന്‍ വിഛേദിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട് പ്രോസ്പെക്ട്സ് ഇറങ്ങിയതോടെയാണ് വിദ്യാർത്ഥികൾ സമരം ശക്തമാക്കുന്നത്. എല്ലാ കോഴ്സുകളിലുമായി 83 ശതമാനമാണ് സര്‍വകലാശാല ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.

 225 ശതമാനം  ഫീസ് വര്‍ധന; വിദ്യാര്‍ത്ഥി പ്രതിഷേധം പുറത്തറിയാതിരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു

എം.ബി.എ അടക്കമുള്ള മാനേജ്‌മെന്റ് കോഴ്സുകളിൽ 125 ശതമാനം ഫീസ് വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ വിവിധ വിദ്യാർത്ഥി സംഘടനകൾ ചേർന്ന് സംയുക്ത ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു.  മാർച്ച് 22 വെള്ളിയാഴ്‌ച സംയുക്ത ആക്ഷൻ കമ്മിറ്റി ഫീസ് വർധന പിൻവലിക്കാനും മറ്റു അഞ്ച് ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് സര്‍വകലാശാല വി സി, ഡയറക്ടർ , ഡീൻ സ്കൂൾ ഓഫ്‌ മാനേജ്‌മെന്‍റ്, സ്റ്റുഡന്‍റ്സ് വെൽഫെയർ ഡീൻ എന്നിവർക്ക് പരാതി നൽകിയിരുന്നു.

എല്ലാ കോഴ്സുകളിലേക്കും ഉയര്‍ത്തിയ ഫീസ് പിന്‍വലിക്കുക, പോണ്ടിച്ചേരി സര്‍വകലാശാലക്കകത്ത് പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള ഹോസ്റ്റല്‍ അനുവദിക്കാത്ത സര്‍വകലാശാലയുടെ ജാതി വിവേചനം അവസാനിപ്പിക്കുക, പുറമെ നിന്നുള്ള മൂല്യനിര്‍ണയം നടപ്പാക്കുക. പുനര്‍മൂല്യനിര്‍ണയ നടപടികൾ ലഘൂകരിക്കുക, പോണ്ടിച്ചേരി സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തുക എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങൾ.

അംബേദ്‌കർ സ്റ്റുഡന്‍റ്സ് അസോസിയേഷൻ, എസ്.ഐ.ഒ,   എം.എസ്.എഫ്, എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എ.പി.എസ്.എഫ്,  സ്റ്റുഡന്‍റ്സ് കൗൺസിൽ എന്നി സംഘടനകളാണ് സംയുക്ത ആക്ഷൻ കമ്മിറ്റിയിലുള്ളത്. വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുമെന്ന ഭയത്താലാണ് സര്‍വലാശാല ഇപ്പോള്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിപ്പിച്ചു കൊണ്ടുള്ള നടപടികളുമായി വരുന്നതെന്ന് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇന്ന് വൈകിട്ട് സംയുക്ത ആക്ഷന്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറുന്നുണ്ട്.