LiveTV

Live

National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ 

പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും തന്‍റെ മുഖങ്ങളാണെന്നും അവരെ പിന്തുണക്കണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കമല്‍ഹാസന്‍ 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം(എം.എന്‍.എം) പ്രസിഡന്റ് കമല്‍ഹാസന്‍ മത്സരിക്കില്ല. ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ഥികളും തന്‍റെ മുഖങ്ങളാണെന്നും അവരെ പിന്തുണക്കണമെന്നും കമല്‍ ഹാസന്‍ ആവശ്യപ്പെട്ടു. മക്കൾ നീതി മയ്യത്തിന്‍റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല തമിഴ്നാട്ടില്‍ 18 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തന്റെ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയിലേക്കോ നിയമസഭയിലേക്കോ കമല്‍ഹാസന്‍ മത്സരിച്ചേക്കുമെന്ന് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപിച്ചത് മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു.

എല്ലാവര്‍ക്കും തൊഴില്‍, തുല്യ ജോലിക്ക് തുല്യ വേതനം, വനിതാ സംവരണം, കര്‍ഷകര്‍ക്കായുളള പദ്ധതികള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അന്‍പത് ലക്ഷം ജോലികളും വനിതകള്‍ക്ക് അന്‍പത് ശതമാനം സംവരണവും കൊണ്ടുവരുമെന്നതാണ് പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം.