LiveTV

Live

National

എന്തുവില കൊടുത്തും മോദിയെ താഴെയിറക്കണം, അല്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ല; കെജരിവാള്‍ 

ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരൊറ്റ ലക്ഷ്യമെ ഉണ്ടാവാന്‍ പാടുള്ളൂ, എന്തുവിലകൊടുത്തും മോദിയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കുക, മോദി ഈ വര്‍ഷവും ഭരണത്തിലേറിയാല്‍ പിന്നീടൊരു തെരഞ്ഞെടുപ്പുണ്ടാവില്ല 

എന്തുവില കൊടുത്തും മോദിയെ താഴെയിറക്കണം, അല്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാവില്ല; കെജരിവാള്‍ 

2019ല്‍ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ അദ്ദേഹം തന്നെയായിരിക്കും പിന്നീടുള്ള കാലം പ്രധാനമന്ത്രിയെന്നും രാജ്യത്ത് പിന്നീടൊരു തെരഞ്ഞെടുപ്പുണ്ടാവില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ പാതയാണ് മോദി പിന്തുടരുന്നതെന്നും കെജരിവാള്‍ ആരോപിച്ചു.

മോദിയുടെയും ബി.ജെ.പിയുടെയും പരാജയം ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ക്ക് ഒരൊറ്റ ലക്ഷ്യമെ ഉണ്ടാവാന്‍ പാടുള്ളൂ, എന്തുവിലകൊടുത്തും മോദിയെ ഭരണത്തില്‍ നിന്ന് താഴെ ഇറക്കുക, മോദി ഈ വര്‍ഷവും ഭരണത്തിലേറിയാല്‍ പിന്നീടൊരു തെരഞ്ഞെടുപ്പുണ്ടാവില്ല കെജരിവാള്‍ പറഞ്ഞു. നീരജ് കുമാര്‍, സഞ്ജയ് ബാസു, ശശി ശേഖര്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ വാദാ ഫറാമോഷി എന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് കെജരിവാളിന്റെ രൂക്ഷ വിമര്‍ശം.

Also read: മോദി പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ല; ഗെലോട്ട്

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് കാണില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ടും അഭിപ്രായപ്പെട്ടിരുന്നു. രാജ്യം പിന്നീട് ചൈനയുടേയും റഷ്യയുടേയും പാതയിലായിരിക്കും നീങ്ങുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗെലോട്ടിന്റെ വിമര്‍ശം.