LiveTV

Live

National

ബിഹാറിലെ ബേഗുസറായില്‍ നിന്ന് മത്സരിക്കണമെന്ന ബി.ജെ.പി നിര്‍ദേശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബിഹാറിലെ ബേഗുസറായില്‍ നിന്ന് മത്സരിക്കണമെന്ന ബി.ജെ.പി നിര്‍ദേശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബിഹാറിലെ ബേഗുസറായില്‍ നിന്ന് മത്സരിക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. നവാഡ മണ്ഡലത്തില്‍ നിന്ന് ബേഗുസറായിലേക്ക് മാറണമെന്ന ബി.ജെ.പിയുടെ നിര്‍ദേശത്തോടാണ് ഗിരിരാജ് സിങ് അതൃപ്തി പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറാണ് ബേഗുസറായിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി.

ആര്‍.ജെ.ഡി, ബി.ജെ.പി , സി.പി.ഐ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് ബിഹാറിലെ ബേഗുസറായി. കേന്ദ്രമന്ത്രിയായ ഗിരിരാജ് സിങ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ സി.പി.ഐ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികളും ശക്തമായി മത്സര രംഗത്തുണ്ട്. ഇതില്‍ എതിര്‍സ്ഥാനാര്‍ത്തിയായ കനയ്യകുമാര്‍ തന്‍റെ സമുദായത്തില്‍ നിന്നുള്ളതാണ് ഗിരിരാജ് സിങിനെ ആശങ്കയിലാക്കുന്നത്. സമുദായ വോട്ടുകള്‍ വിഭജിച്ച് പോകുന്നത് വഴി ബേഗുസറായില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടപ്പിച്ച ഗിരിരാജ് സിങ് അനുനയിപ്പിക്കാനത്തിയെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരോട് കയര്‍ക്കുകയും ചെയ്തതായാണ് വിവരം. നവാഡ മണ്ഡലത്തില്‍ നിന്നാണ് ഗിരിരാജ് സിങിനെ ബേഗുസറായിലേക്ക് മാറ്റിയത്. എന്നാല്‍ അതൃപ്തിയുണ്ടെങ്കിലും മത്സരിക്കാന്‍ തന്നെയാകും ബി.ജെ.പി ആവശ്യപ്പെടുകയെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ പരാതിയുമായി ഗിരിരാജ് സിങ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.