LiveTV

Live

National

‘കാവല്‍ക്കാരന്റെ പാര്‍ട്ടി  വെബ്സൈറ്റ് ടെംപ്ലേറ്റ് മോഷ്ടിച്ചു’; ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി സൈറ്റ് ടെംപ്ലേറ്റ് പിന്‍വലിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

‘കാവല്‍ക്കാരന്റെ പാര്‍ട്ടി  വെബ്സൈറ്റ് ടെംപ്ലേറ്റ് മോഷ്ടിച്ചു’; ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പി സൈറ്റ് ടെംപ്ലേറ്റ് പിന്‍വലിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം

ആന്ധ്ര പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെബ് ഡിസൈന്‍ കമ്പനിയുടെ ടെംപ്ലേറ്റ് മോഷ്ടിച്ചതായിട്ടുള്ള ആരോപണത്തെ തുടര്‍ന്ന് ബി.ജെ.പിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ടെംപ്ലേറ്റ് പിന്‍വലിച്ചു. രണ്ട് ആഴ്ച്ചകളായി ഹാക്ക് ചെയ്തതിനെ തുടര്‍ന്ന് പൂട്ടികിടന്ന വെബ്സൈറ്റാണ് പുതിയ ടെംപ്ലേറ്റോട് കൂടി തിരിച്ചു വന്നിരുന്നത്. ആന്ധ്ര ആസ്ഥാനമായുള്ള ഡബ്ല്യൂ.ത്രി ലേ ഔട്ട്സ് കമ്പനി ബ്ലോഗ് വഴിയാണ് ബി.ജെ.പിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ബ്ലോഗില്‍ നിന്നുള്ള പരാതി പിന്നീട് ട്വിറ്ററില്‍ വലിയ രീതിയില്‍ ഏറ്റെടുത്തതോടെ ബി.ജെ.പി സൈറ്റില്‍ നിന്നും ടെംപ്ലേറ്റ് പിന്‍വലിച്ചു.

ദേശീയ പാര്‍ട്ടിയായ ബി.ജെ.പി തങ്ങളുടെ കോഡ് ഉപയോഗിക്കുകയും കമ്പനിയുടെ പേര് ഒഴിവാക്കുകയും ചെയ്തത് അത്ഭുതപ്പെടുത്തിയെന്നും കാവല്‍ക്കാരന്‍ എന്ന് അവകാശപ്പെട്ട് ചെറിയ ഒരു കമ്പനിയുടെ ചോരയും വിയര്‍പ്പും അനുവാദമില്ലാതെ ഉപയോഗിച്ചതിന് ശേഷം ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും ഡബ്ല്യൂ.ത്രി ലേ ഔട്ട്സ് ട്വിറ്ററിലൂടെ പറഞ്ഞു.

അതെ സമയം ബ്ലോഗിലൂടെ എങ്ങനെയാണ് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയും ഇന്ത്യയിലെ ഭരണപാര്‍ട്ടിയുമായ ബി.ജെ.പി ക്രെഡിറ്റ് പോലും നല്‍കാതെ തങ്ങളുടെ പ്രയത്നം മോഷ്ടിച്ചതെന്നും പറയുന്നു. കമ്പനിയുടെ ബ്ലോഗ് വലിയ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കു വെക്കുന്നത്. ബി.ജെ.പിക്കെതിരെ വലിയ വിമര്‍ശനവും ട്രോളുകളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.