LiveTV

Live

National

സോണിയാഗാന്ധിക്കും സപ്‌ന ചൗധരിക്കും എതിരെ മോശം പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ  

അധിക്ഷേപകരമായ പ്രസ്താവനകളിലൂടെ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയ ബി.ജെ.പി നേതാവാണ് സുരേന്ദ്ര സിങ്.

സോണിയാഗാന്ധിക്കും സപ്‌ന ചൗധരിക്കും എതിരെ മോശം പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ  

നര്‍ത്തകിയും ബോജ്പൂരി നടിയുമായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ മോശം പരാമര്‍ശം നടത്തിയ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങിനെതിരെ രൂക്ഷവിമര്‍ശം. അധിക്ഷേപകരമായ പ്രസ്താവനകളിലൂടെ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയ ബി.ജെ.പി നേതാവാണ് സുരേന്ദ്ര സിങ്.

സോണിയാഗാന്ധിയെ രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ സ്വന്തമാക്കുമ്പോള്‍ അവര്‍ ഇറ്റലിയില്‍ ചെയ്തുകൊണ്ടിരുന്നത് സപ്നയുടെ ജോലിയാണ്, പാരമ്പര്യം നിലനിര്‍ത്തുന്നതിനായി രാഹുലും സപ്നയെ സ്വന്തമാക്കണം, രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷവാനാണ്, ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കും, എന്നിങ്ങനെയായിരുന്നു സുരേന്ദ്ര സിങിന്റെ പ്രസ്താവനകള്‍.

സോണിയാഗാന്ധിക്കും സപ്‌ന ചൗധരിക്കും എതിരെ മോശം പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ  

എന്നാല്‍ താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ സപ്ന ചൗധരി നിഷേധിച്ചു. എന്നാല്‍ പാര്‍ട്ടിക്കായി പ്രചാരണത്തിനിറങ്ങും. എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെയും ചൗധരി രഗത്ത് എത്തി. തനിക്ക് രാഹുല്‍ സഹോദരനെപ്പോലെയാണെന്നും എം.എല്‍.എയുടെ പരാമര്‍ശം തരംതാണതാണെന്നും അവര്‍ പറഞ്ഞു. അതേസമയം എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ പലരം രംഗത്ത് എത്തി. സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമര്‍ശമാണ് എം.എല്‍.എക്കെതിരെ ഉയരുന്നത്.