LiveTV

Live

National

‘ഗവേഷണങ്ങള്‍ ഇനി രാജ്യ താല്‍പര്യ കാര്യങ്ങളില്‍ മതി’; കേന്ദ്രസര്‍വകലാശാല ബോര്‍ഡില്‍ നിന്നും പ്രൊഫസര്‍ രാജിവെച്ചു

ഗവേഷണത്തിലെ വെെവിധ്യത്തെയും വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തേയുമാണ് ഉത്തരവ് ഇല്ലതാക്കുന്നതെന്ന് പ്രൊഫസർ പറഞ്ഞു

‘ഗവേഷണങ്ങള്‍ ഇനി രാജ്യ താല്‍പര്യ കാര്യങ്ങളില്‍ മതി’; കേന്ദ്രസര്‍വകലാശാല ബോര്‍ഡില്‍ നിന്നും പ്രൊഫസര്‍ രാജിവെച്ചു

രാജ്യത്തെ സര്‍വകലാശാലകളില്‍ ദേശീയ താൽപ്പര്യമുള്ള വിഷയങ്ങളിൽ
ഗവേഷണങ്ങള്‍ക്ക് അനുമതി നൽകിയാൽ മതിയെന്ന കേന്ദ്ര സർക്കാർ തീരുമാനം നടപ്പിലാക്കാൻ ഉത്തരവിട്ട കേരളാ കേന്ദ്രസർവകലാശാല (സി.യു.കെ) അ‍ഡ്മിനിസ്ട്രേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് യൂണിവേഴ്സിറ്റി പ്രഫസർ രാജിവെച്ചു. കേരള യൂണിവേഴ്സിറ്റി പ്രൊഫസറും കേന്ദ്രസർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമായ മീന ടി പിള്ളയാണ് രാജി വെച്ചത്.

കഴിഞ്ഞ വർഷം ഡിസംബറിലാണ്, സർവകലാശാല ഗവേഷണങ്ങൾക്കയി ദേശീയ താൽപര്യ വിഷയങ്ങൾക്ക് മുൻഗണന നൽകണമെന്ന തരത്തിലുള്ള സർക്കുലർ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തിറക്കിയത്. രാജ്യത്തെ വി.സിമാർക്ക് അയച്ച സർക്കുലർ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു.

പി.എച്ച്.ഡിക്കായി പ്രവേശനം നൽകുമ്പോൾ രാജ്യ താൽപര്യങ്ങൾക്കനുസരിച്ചുള്ള തിസീസുകൾക്ക് മുൻഗണന നൽകണമെന്നായിരുന്നു ഡിസംബർ 15ന് നടന്ന മീറ്റിംഗിൽ തീരുമാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.യു.കെ, സർവകലാശാലയിലെ ഡീനുകൾക്കും എച്ച്.ഒ.ഡിമാർക്കും നിർദേശം നൽകിയത്.

എന്നാൽ ഇത് അക്കാദമിക്സിനും ഗവേഷണ മേഖലക്കും ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ മിന പിള്ള പ്രതിഷേധ സൂചകമായി രാജി വെക്കുകയായിരുന്നു. ഗവേഷണത്തിലെ വെെവിധ്യത്തെയും, വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തേയുമാണ് ഉത്തരവ് ഇല്ലതാക്കുന്നതെന്ന് പ്രൊഫസർ പറഞ്ഞു. ഇത്തരമൊരു തീരുമാനം അക്കാദമിക സ്വാതന്ത്ര്യത്തെ തന്നെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും അവർ പറഞ്ഞു.