LiveTV

Live

National

ബംഗാളിലും ബീഹാറിലും ആവേശം വിതറി രാഹുലിന്റെ റാലി

2016 ഏപ്രിലിന് ശേഷം ആദ്യമായാണ് ബംഗാളില്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്നത്.

ബംഗാളിലും ബീഹാറിലും ആവേശം വിതറി രാഹുലിന്റെ റാലി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് ബംഗാളിലും ബീഹാറിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലി. മോദിക്കും മമതാ ബാനര്‍ജിക്കും ഏകാധിപതികളുടെ സ്വരമാണെന്ന് രാഹുല്‍ ആരോപിച്ചു. നരേന്ദ്ര മോദി ഇപ്പോള്‍ അതിസമ്പന്നരുടെ സ്വത്തിന്റെ കാവല്‍ക്കാരനായി മാറിയെന്ന് ബീഹാറിലെ പൂര്‍ണിയയില്‍ രാഹുല്‍ ആരോപിച്ചു.

2016 ഏപ്രിലിന് ശേഷം ആദ്യമായാണ് ബംഗാളില്‍ രാഹുല്‍ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും ശൈലി ഒന്നുതന്നെയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ മടിയുള്ള നേതാവാണ് മമതാ ബാനര്‍ജി. മോദിയും മമതയും പ്രസംഗങ്ങളിലൂടെ അസത്യപ്രചരണം നടത്തുകയാണ്. ഏകാധിപത്യ സ്വഭാവമുള്ള ഇരുവരും ആരെയും പരിഗണിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.

ബീഹാറിലെ പൂര്‍ണിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. താന്‍ പ്രധാനമന്ത്രിയായാല്‍ എന്തും സാധ്യമാണെന്ന് പ്രചരിപ്പിച്ച മോദി അനില്‍ അംബാനിമാരെപ്പോലുള്ള അതിസമ്പന്നരുടെ സ്വത്തിന്റെ കാവല്‍ക്കാരനായി മാറിയിരിക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം.