LiveTV

Live

National

‘നരേന്ദ്ര മോദി നീരവ് മോദിയുടെയും വിജയ് മല്യയുടെയും മാത്രം കാവല്‍ക്കാരന്‍’ രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി റാഫേല്‍ ഇടപാടിലൂടെ അനില്‍ അംബാനിക്ക് 30,000 കോടി കൊള്ളയടിക്കാന്‍ അവസരമൊരുക്കികൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

‘നരേന്ദ്ര മോദി നീരവ് മോദിയുടെയും വിജയ് മല്യയുടെയും മാത്രം കാവല്‍ക്കാരന്‍’ രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എല്ലായിപ്പോഴും കളവ് പറയുകയാണ്. അദ്ദേഹം നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങിയ കൊള്ളക്കാരുടെ കാവല്‍ക്കാരനാണ്. കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെയും ആര്‍.എസ്.എസിന്‍റെയും ആദര്‍ശങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിലെ മാല്‍ദയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംഭോദന ചെയ്തു സംസാരിക്കുക‌യായിരുന്നു അദ്ദേഹം.

‘നരേന്ദ്ര മോദി ദിവസവും കള്ളം പറയുകയാണ്. എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കള്ളം പ്രചരിപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്‍റെയും ആര്‍.എസ്.എസിന്‍റെയും ആദര്‍ശങ്ങള്‍ തമ്മിലാണ്. നിങ്ങളുടെ ഒരു കയ്യില്‍ ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും മറുകയ്യില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുമാണുള്ളത്.’ തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദി അഴിമതിക്കാരുടെയും ഒളിച്ചോടിയ കച്ചവടക്കാരായ നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങിയവരുടെയും കാവല്‍ക്കാരനാണ്. നരേന്ദ്ര മോദി റാഫേല്‍ ഇടപാടിലൂടെ അനില്‍ അംബാനിക്ക് 30,000 കോടി കൊള്ളയടിക്കാന്‍ അവസരമൊരുക്കികൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.