LiveTV

Live

National

കോണ്‍ഗ്രസ് 34 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി പുറത്തുവിട്ടു 

ഉത്തര്‍പ്രദേശില്‍ ഒമ്പത്, മഹാരാഷ്ട്ര അഞ്ച്, ഛത്തീസ്ഗഢ് നാല്, ജമ്മുകശ്മീരിലെ മൂന്ന്. ത്രിപുരയിലെ രണ്ടും സീറ്റുകളുള്‍പ്പെടെ 34 സ്ഥാനാര്‍ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.

കോണ്‍ഗ്രസ് 34 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി പുറത്തുവിട്ടു 

മഹാരാഷ്ട്രയിലുള്‍പ്പെടെ 34 സ്ഥാനാര്‍ഥികളുടെ പട്ടിക കൂടി കോണ്‍ഗ്രസ് പുറത്തുവിട്ടു. പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ബീഹാറിലെത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.

ഹോളി അവധിക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണരംഗം വീണ്ടും ചൂടുപിടിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ടാം വട്ട പ്രചാരണ പരിപാടികളാണ് ബീഹാറില്‍. പുര്‍ണിയയില്‍ ജനഭാവന റാലിയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്. ഇന്നലെ മഹാസഖ്യത്തിന്റെ സീറ്റ് വിഭജന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രചാരണ റാലി.

ഉച്ചക്ക് ശേഷം പശ്ചിമബംഗാളിലെ മാള്‍ഡയിലും രാഹുലിന്റെ റാലിയുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലാണ് ആദിത്യനാഥിന്റെ കാമ്പയിന് തുടക്കമിടുന്നത്. ഇതിനിടെ എസ്.പി നേതാവ് അഖിലേഷ് യാദവിന്റെയും ബി.എസ്.പി അധ്യക്ഷ മായാവതിയുടെയും ചിത്രങ്ങള്‍ കത്തിച്ചതിന് ബി.ജെ.പി നേതാവ് രാം ബാബു ദ്വിവേദിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ഉത്തര്‍പ്രദേശില്‍ ഒമ്പത്, മഹാരാഷ്ട്ര അഞ്ച്, ഛത്തീസ്ഗഢ് നാല്, ജമ്മുകശ്മീരിലെ മൂന്ന്. ത്രിപുരയിലെ രണ്ടും സീറ്റുകളുള്‍പ്പെടെ 34 സ്ഥാനാര്‍ഥികളുടെ പേരുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറിനെ മൊറാദാബാദ് മണ്ഡലത്തില്‍ നിന്ന് ഫത്തേപൂര്‍ സിക്രിയിലേക്ക് മാറ്റി. മൊറാദാബാദ് നല്‍കിയതില്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണിത്. ഛത്തീസ്ഗഢിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും.