LiveTV

Live

National

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജന പ്രഖ്യാപനം പൂര്‍ത്തിയായി

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഇന്ന് ചേരുന്നുണ്ട്

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജന പ്രഖ്യാപനം പൂര്‍ത്തിയായി

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുവിഭജനം പൂര്‍ത്തിയായി. ആര്‍.ജെ‍.ഡി 20 സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മത്സരിക്കും. ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ് ആര്‍.ജെ.ഡി ചിഹ്നത്തില്‍ മത്സരിക്കും. ആര്‍.ജെ‍.ഡി ശക്തികേന്ദ്രങ്ങളിലൊന്നില്‍ സി.പി.ഐ (എം എല്ലിന്) ഒരു സീറ്റ് നല്‍കും. ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിക്ക് അഞ്ച്, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം എന്നിവര്‍ മൂന്ന് വീതവും സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായി. ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മിലെ സീറ്റ് തര്‍ക്കം മൂലമാണ് പ്രഖ്യാപനം വൈകിയത്.

ബാക്കിയുള്ളവ മുകേഷ് സാഹ്നിയുടെ വി.ഐ.പി, ശരദ് യാദവിന്റെ എല്‍.ജെ.ഡി, ജിതന്‍ റാം മാഞ്ചിയുടെ എച്.എ.എം, സി.പി.ഐ എന്നീ കക്ഷികള്‍ക്ക് വീതിച്ചു നല്‍കാനുമാണ് ധാരണ. ശരത് യാദവ് മധേപുരയിലും ജിതന്‍ റാം മാഞ്ചി ഗയയിലുമാകും ജനവിധി തേടുക. ബി.ജെ.പി-ജെ.ഡി.യു-ആര്‍.എല്‍.ഡി സഖ്യവും സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 11 പേരുടെ പട്ടിക പുറത്തിറക്കി. ഗാസിയബാദില്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ എസ്.പി മാറ്റി പ്രഖ്യാപിച്ചു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കാന്‍ ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഇന്ന് ചേരുന്നുണ്ട്.