LiveTV

Live

National

മക്കൾ നീതി മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കമൽ മത്സരിക്കുമോ എന്ന് വ്യക്തമല്ല

മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കമല്‍ പറഞ്ഞു. 

മക്കൾ നീതി മയ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; കമൽ മത്സരിക്കുമോ എന്ന് വ്യക്തമല്ല

കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 21 ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍ കമല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ തീരൂമാനമൊന്നുമുണ്ടായിട്ടില്ല.

മത്സരിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കമല്‍ പറഞ്ഞു. മാര്‍ച്ച് 24ന് തിയതി അന്തിമ പട്ടിക പുറത്തിക്കുമ്പോള്‍ തന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് വ്യക്തമാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു. പാര്‍ട്ടി മാര്‍ച്ച് 24 ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏപ്രില്‍ 18നാണ് തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ്.

Also read: മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ഹാസന്‍